Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
തന്റെ ജോലി പൂർത്തിയാക്കി. ആ പരുത്തി ഇപ്പോൾ ശരിക്കും ഒരു ത്രികോണമായി കാണപ്പെട്ടു. തുണിയിൽ തീർത്ത ത്രികോണത്തെ മെല്ലെ തറയിൽ വച്ച ശേഷം ആ രൂപം അതിനെ നി റഞ്ഞ ചിരിയോടെ നോക്കി ആടി. കൈകൾ ഭ്രാന്തമായ ചലിപ്പിച്ച് ഏതോ ബാലിശമായ ആംഗ്യ ചുവട് കാണിച്ച ശേഷം ചുറ്റിനും നോക്കി എന്തോ ഉറപ്പ് വരുത്തി. എന്നിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് പതിയെ ആ ത്രികോണത്തിന്റെ വെട്ട് വരുന്ന കൂർത്ത ഭാഗം പൊക്കി തുറന്നു. മടക്ക് നിവർന്നു. ഇപ്പോൾ അത് രണ്ട് ത്രികോണമായ് കാണപ്പെട്ടു. അതിന്റെ ഒത്ത നടുക്ക് തുണി ചുരുണ്ട് ഒരു മുഴ പോലെ തോന്നിച്ചു.
അത് കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു. അമൂല്യമായ എന്തോ കിട്ടിയ പോലുള്ള ചേഷ്ട്ടകൾ അത് കാണിച്ചു. ഒരു വിധം നിലയ്ക്ക് വന്ന ആ രൂപം ഇപ്പോൾ ആ തുണി നോക്കി അവ്യക്തമായ രീതിയിൽ മൂളാൻ തുടങ്ങി. പൈശാചിക സ്വരമാണെങ്കിലും സാന്ത്വനിപ്പിക്കുന്ന ഈണമായിരുന്നു അതിന്.
പെട്ടെന്നാണ് ആ മുരൾച്ചയെ ദേദിച്ച് മറ്റൊരു ഒച്ച ഉയർന്നത്. ഒരു നായയുടെ ഓരിയിടലായിരുന്നു അത്. അത് കേട്ടതും ആ രൂപം മുന്നിൽ മരണം കണ്ട പോലെ ഞെട്ടി. നീണ്ടു നിന്ന ആ ഓരിയിടലിനെ പിന്തുടർന്ന് മറ്റു നായ്ക്കൾ ഓരിയിടാൻ ആരംഭിച്ചു. ഇത് കേട്ട് ആ രൂപം ആകെ വിളറി. നിസ്സഹായതയോടെ എന്ത് ചെയ്യണമെന്നറിയാതെ കരയുന്ന പോലെ അത് ഭയന്ന് ചുറ്റും നോക്കി. ഏതോ ജീവിയിലേതെന്നപോലെ അത് വല്ലാത്തൊരു ശബ്ദം പുറപ്പെടുവിപ്പിച്ചു. ഭയന്ന രൂപം അതീവ ശ്രദ്ധയോടെ ആ തുണി മടക്കി മെല്ലെ പൊക്കിയെടുത്ത് മാറോട് ചേർത്ത് വിരണ്ടോടുന്ന പോലെ ഏങ്ങോട്ടന്ന് അറിയാതെ ഓടി ഇരുളിലേക്ക് മറഞ്ഞു.
അതെ ആ വീട്ടിൽ ആദ്യത്തെ കരിനിഴൽ വീണു കഴിഞ്ഞു.
******************
അന്ന് രാവിലെ ഉണർന്നത് മുതൽ ഗീതുവിന് കഴുത്തിൽ വല്ലാത്ത വേദന തോന്നി
"അത് നീ ഒരു സൈഡ് മാത്രം തലവച്ച് കിടന്നിട്ടാവും ഗീതേ..... "
"ആ ആവോ... " ഗീതു കണ്ണാടി നോക്കി കഴുത്ത് ചുറ്റുമൊന്ന് കറക്കി നോക്കി.
തറയിൽ കിടന്ന ഷാളെടുത്ത് ഗീതുവിന്റെ കഴുത്തിലണിഞ്ഞ് അവളെ
💬 Comments
View all comments