Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
ചിരിയടക്കി പറഞ്ഞു. പക്ഷെ ഗീതൂന് അത് കേട്ട് ചിരി പൊട്ടിയിരുന്നു.
"അയ്യോ ഗീതു പതുക്കെ. അവരൊക്കെ കേട്ടാലുണ്ടല്ലോ ഇവിടുന്ന് യക്ഷിയിറങ്ങി എന്ന് കരുതി പേടിക്കും....."
"ശ്ശൊ പോടി എണീറ്റ് മനുഷ്യനെ ചിരിപ്പിച്ചിട്ട്. " ഗീതു ചിരി മതിയാക്കാതെ ദുർഗ് യുടെ തോളിൽ തട്ടി പറഞ്ഞു.
"ബ്ലഡി ഫൂൾ നിന്നെ ചിരിക്കാനല്ല കൊണ്ട് വന്നത്. വായടക്ക് പെണ്ണെ .... " അതും പറഞ്ഞ് ദുർഗ്ഗ താക്കോൽ പൂട്ടിൽ തിരുകി. അറ്റം ഉള്ളിൽ കടന്നതും ക്ലിക്ക് എന്നൊരു ശബ്ദം കേട്ടു. ബാക്കിയെല്ലാം നിശബ്ദമായി. അവർ പരസ്പരം നോക്കി. രണ്ട് പേരുടെയും മുഖത്ത് ഒരു തരം ത്രില്ല് പ്രകടമായിരുന്നു.
ദുർഗ്ഗ താക്കോൽ തിരിച്ചു. ഗീതു അത് കൗതുകത്തോടെ നോക്കായിരുന്നു. താക്കോലിൽ നക്ഷത്രത്തിന്റെ ഒരു കോൺ വാല് പോലെ ഉയർന്നിരുന്നു. ആ കോൺ പൂട്ടിലെ ഓരോ ഒരോ മൃഗങ്ങൾടെ തലയിൽ പോയിന്റ് ചെയ്യുമ്പോഴും ക്ലിക്കെന്ന ശബ്ദം കേൾക്കും. ആട്, മൂങ്ങ, പോത്ത്, നായ , അവസാനത്തെ മൃഗം ഏന്താ .. ഗീതു കണ്ണ് കൂർപ്പിച്ചു.
അത് ..അത് ഒരു മൃഗമല്ല. മനുഷ്യന്റെ തലയായിരുന്നു. കൊമ്പൻ പല്ലുള്ള വന്യമായ മൃഗത്തോട് സാമ്യം തോന്നിക്കുന്ന മനുഷ്യന്റെ തല . അവസാനത്തെ തലയ്ക്ക് നേരെ താക്കോൽ തിരിയാൻ പോയതും പെട്ടെന്ന് താഴെ നിന്നും ഒരു വിളി കേട്ടു നമ്മൾ രണ്ടും ഞെട്ടി കാരണം ആ ശബ്ദത്തിന് ഉടമ മുത്തശ്ശിയായിരുന്നു. ദുർഗ പെട്ടെന്ന് താഴിൽ നിന്നും താക്കോൽ ഊരി മാറ്റി. മുത്തശ്ശിയുടെ ശബ്ദം കേട്ടതും ദുർഗയിൽ ഉണ്ടായ മാറ്റമാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. അവളുടെ മുഖത്ത് നിന്നും ചോര
💬 Comments
View all comments