0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.7K

ആ പ്രശ്നം വന്നത്. പ്രശ്നം നിസാരം . വെസ്സിംഗ് ഫോട്ടോഗ്രഫി.

ആവണിയ്ക്ക് അവളുടെ മാര്യേജ് അടിപൊളിയായി വീഡിയോ പിടിക്കണം. കല്യാണത്തിന്റെ ഒരുക്കം മുതൽ എല്ലാം പ്രൊഫഷണലായി ഒരു ടീം ഫോട്ടോഗ്രാഫേഴ്സ് പകർത്തണം. ഇപ്പഴുത്തെ പിള്ളേര് ടെ ആഗ്രഹം .സ്വഭാവികം. അതിനെന്തായാലും ഫോട്ടോഗ്രാഫേഴ്സ് ഒരാഴ്ച മുമ്പേ വന്ന് ഇവിടെ തങ്ങേണ്ടിവരും. ഇവ്ടെയാണ് പ്രശ്നം .മുത്തശ്ശി ഇത് സമ്മതിക്കുന്നില്ല.

"വല്ലവർക്കും കേറി നിരങ്ങാൻ പറ്റിയ സമയോം സാഹചര്യവുമല്ല ഇവിടെ. കല്യാണ തലേന്ന് ക്ഷണിക്ക്യാ. രണ്ട് പേര് വന്ന് പടം പിടിച്ച് പോട്ടെ. അല്ലാതെ നീ പറയും പോലെ പുറത്തൂന്ന് ഏഴെട്ട് പേരെ ആഴ്ചകൾക്ക് മുന്നേ ഇവ്ടെ താമസിപ്പിക്കാൻ പറ്റില്ല കുഞ്ഞേ .... ആ ആഗ്രഹമങ്ങ് കളയാ....."

ആവണീയുടെ കണ്ണ് നിറഞ്ഞിരുന്നു. പാവം കുട്ടി. എല്ലാവർക്കും സങ്കടം തോന്നി. അപ്പോഴാണ് എന്റമ്മ അത് പറഞ്ഞത്.

" നമ്മ്ടെ സിദ്ധുനെ വിളിച്ചാൽ പോരെ . "

അത് കേട്ട് ഞാനും ഗീതും ഒരുമിച്ച് ഞെട്ടി.

"അത് ശരിയാണല്ലോ ഗോവീ..... അവന് ഇതല്ലേ പണി. " അരവിന്ദ് ഉത്സാഹത്തോടെ പറഞ്ഞു.

"എടാ അവൻ ഇവള് പറയും പോലെ പ്രൊഫഷണലൊന്നുമല്ല ഒരു തട്ടിക്കൂട്ട് സെറ്റപ്പാ..."

അറിയാതെ പറഞ്ഞു പോയതും ഞാൻ ഗീതൂനെ നോക്കി. പെണ്ണിന്റെ മുഖം കറുത്തിട്ടുണ്ട്.

"എടാ അവനല്ലേ ഏതോ ഷോർട്ട് ഫിലിമിന് ഈ ഇടയ്ക്ക് അവാർഡൊക്കെ കിട്ടിയത്. അവൻ മതി. അവനാവുമ്പൊ നമ്മുടെ ആളല്ലെ . പുറത്തൂന്നല്ലല്ലൊ. അവനെ ഉടനെ വരാൻ പറയാം ഇവൾ പറയും പോലെയുള്ളതൊക്കെ എടുക്കാൻ അവൻ മാത്രം മതി. അസിസ്റ്റ്ന്റിനെ ഒക്കെ കല്യാണത്തിന് കൊണ്ട് വന്നാൽ മതിയല്ലോ ..."

💬 Comments

View all comments