Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ പോലെ അവൻ വിളിച്ച് കൂവി. ആവണീടെ മുഖത്ത് പ്രതീക്ഷ വിടർന്നു. എല്ലാവരും മുത്തശ്ശിയെ നോക്കി.
അവർ ആരെയും നോകിയില്ല. വെറ്റിലമടക്കി നാക്കിനുള്ളിൽ തിരുകി വിദൂരത്ത് ഉറ്റുനോക്കി മെല്ലെ ചവച്ചു. ആ മൗനം എല്ലാവർക്കും ഒരു സമ്മതമായി തോന്നി.
ആഹ് എന്ത് മൈരെങ്കിലും ചെയ്യെന്നായിരിക്കും ആ മനസ്സിൽ .എന്തായാലും എന്റെ മനസിൽ അതായിരുന്നു. കാരണം ഈ സിദ്ധു എന്ന സിദ്ധാർത്ഥ് വേറാരുമല്ല. എന്റെ ഒരേ ഒരളിയനാണ്. എന്റെ ഗീതൂന്റെ അനിയൻ. അവൾക്കെങ്ങനെ ഇങ്ങനെ ഒരനിയനുണ്ടായി എന്ന കാര്യം ഇന്നുമൊരു ചുരുളഴിയാത്ത രഹസ്യമാണ്. വേറൊന്നുമല്ല. ആളത്ര വെടിപ്പല്ല. എന്റെ പാവം ഗീതൂന്റെ നേരെ ഓപ്പോസിറ്റാണിവൻ. ഒരു സമയത്ത് ഇവനെ പോലീസ് സ്റ്റേഷനീന്ന് ഇറക്കി കൊണ്ട് വരുന്നതായിരുന്നു എന്റെ പ്രധാന പണി. അതിവൻ കോളേജിൽ പഠിക്കുന്ന ടൈം... തരികിടകളുടെ ഉസ്താദ് . അതിനൊപ്പം കൂട്ടുകാരായി വേറെ കുറെ മണ്ടന്മാരും ..
"അവനിപ്പൊ പഴേതു പോലൊന്നുമല്ല. പക്വതയൊക്കെ വച്ചിട്ടുണ്ട്. "
താടിയ്ക്ക് കൈയ്യും കൊടുത്തിരുന്ന എന്റെ ചിന്തകളിലേക്ക് നുഴഞ്ഞ് കേറി ഗീതു പറഞ്ഞു.
"അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ...."
"പറയണ്ട ഇരുപ്പ് കാണുമ്പൊ അറിയാം. മ്ഹും " കിണട്ടിലേക്ക് തൊട്ടി വലിച്ചെറിഞ്ഞ് ഗീതു ഈർഷ്യയോടെ പറഞ്ഞു.
"ഒരു കാലത്ത് വീടിന് കരം മുടങ്ങാതെ അടച്ചിരുന്നത് പോലും അവന് വേണ്ടിയായിരുന്നു. " ഞാൻ ഓർമകൾ അയവിറക്കി.
"ദേ മനുഷ്യ എന്റെ അനിയനെ പറഞ്ഞാലുണ്ടല്ലോ..." വെള്ളം കോരി ആഞ്ഞ് വലിച്ച് കൊണ്ട് ഗീതു ചീറി. കടും ചുവപ്പ് സാരിയിൽ പെണ്ണ് ഒന്നൂടെ ഒന്ന് ചുവന്നിട്ടുണ്ട്. ദേഷ്യത്താൽ തുടുത്ത മൊഖോം ഇടുപ്പില്
💬 Comments
View all comments