Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
പക്ഷെ അത് ഈ തറവാടിനെ താരതമ്യപ്പെടുത്തുമ്പോഴാണ് ചായ്പ്പ് . ശരിക്ക് അതൊരു കുഞ്ഞ് ഓടിട്ട വീടിന്റെ വലുപ്പമുണ്ട്. ഞാൻ താക്കോൽ കൂട്ടമെടുത്ത് തുറക്കാൻ നോക്കുമ്പൊഴാ പൂട്ടിന്റെ സ്ഥിതി ശ്രദ്ധിച്ചത്. ആകെ തുരുമ്പെടുത്ത് മൂടിയിരുന്നു അത്. ഞാൻ പിന്നെ താക്കോല്‍ കണ്ടെത്താൻ നിന്നില്ല കല്ലെടുത്ത് ഒന്ന് തട്ടി. നിസാരം. പൂട്ട് ഊരി കളഞ്ഞ് വാതിൽ ഞാൻ തുറന്നു .
പെട്ടെന്നാണ് വലിയൊരു ശബ്ദത്തിൽ എന്തോ എന്നെ വന്ന് മൂടുന്ന പോലെ തോന്നിയത്.
വവ്വാൽ.......!
ജീവനും കൊണ്ട് ഓടണമെന്ന് തോന്നി. പക്ഷെ ഞാനവിടെ കുനിഞ്ഞിരുന്നു. രംഗം നിശബ്ദമായതോടെയാണ് ഞാൻ കണ്ണ് തുറന്നത്. ഊഫ് .... ബാറ്റ് മാൻ സിനിമയിലെ ഞാനിതുങ്ങളെ ഇങ്ങനെ കണ്ടിട്ടുള്ളൂ... ഇതിവെടുന്നാണിത്രേം , അതും പതിറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ഇതിനകത്ത്. ഞാൻ അമ്പരന്നു. എന്തായാലും മാറാലയെല്ലാം വവ്വാലുകള്‍ അതിന്റെ കൂടെ കൊണ്ട് പോയി.
ഞാനാ ഇരുട്ടിനുള്ളിലേക്ക് ഊളി നോക്കി. ഫോണിലെ ഫ്ലാഷടിച്ച് ഉള്ളിലേക്ക് കടന്നു. പഴമയുടെ ദുർഗന്ധവും മാറാലയും പൊടിയുമൊക്കെ ധാരാളമുണ്ട്. ബട്ട് എന്നെ അതിശയിപ്പിച്ചത് അതല്ല. അത് ശരിക്കും ഒരു വീടായിരുന്നു. ഞാൻ കരുതിയ പോലെ ചായ്പ്പ് അല്ല . ഡൈനർ ടേബിൾ ചെയർ എല്ലാം ഉണ്ട്. ഫാസിനേറ്റിംഗ് . ഫ്ലാഷ് പൊക്കിയതും പെട്ടെന്ന് ചുവരലമാരയിൽ എന്റെ പ്രതിരൂപം കണ്ട് ഞാൻ തന്നെ ഞെട്ടി പോയി. ഫോൺ താഴെ വീണു. കുനിഞ്ഞെടുത്തതും തല എന്തിലോ കേറി തട്ടി.
അത് ഒരു ഡോർ നോബായിരുന്നു. പെട്ടെന്നുള്ള പ്രേരണയിൽ ഞാൻ ആ ഡ്രായറുടെ നോബ് വലിച്ച് തുറന്നു. കരകര ശബ്ദത്തോടെ അത് മടിച്ച് മടിച്ച് തുറന്ന് വന്നു. അതിൽ
💬 Comments
View all comments