Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
ഒക്കെ പണ്ടേ പേടിപ്പിച്ച് വച്ചിരിക്കുവല്ലേ അതിനകത്ത് കേറാതിരിക്കാൻ."
"സസ്പൻസ് അടിച്ചടിച്ചാണ് പണ്ട് നിൻ്റെ ചേച്ചി അതിനകത്ത് കയറിയത്. ആ കൊച്ചിനന്ന് പേടി ഇല്ലായിരുന്നോ എന്തോ.."
"അതിനല്ലേ കൂടെ ഒരാളെ കൂടി കൊണ്ട് പോയത്. " ശർമിചിരി വിഴുങ്ങി.
"ആരെ. ഭാമ ചോദിച്ചു.... "
"അത്. അതൊക്കെ നീ വഴിയേ അറിയും. തൽക്കാലം അവർ രണ്ട് പേര് മാത്രമേ അതിനകത്ത് എന്താണെന്ന് കണ്ടിട്ടുള്ളൂ. പക്ഷെ പടിക്കൽ നിന്ന് രണ്ടിൻ്റേം ബോധം തെളിഞ്ഞപ്പൊ ഒറ്റ വക ഓർമ്മയില്ല. "
"ഒരാൾക്ക് പിന്നെ അൾഷിമേഴ്സ് പോലെ ആയി.."
"വാട് ദ ഹെല്ല്...?"
"ആഹ് അതിനകത്ത് ഹെല്ല് ആണോന്ന് ഡൗട്ട് ഒണ്ട് "
"ഇനി നമ്മൾ കേറുമ്പൊ ഓർമ്മ പോകുവാണെങ്കിൽ ഒരു ബാക്കപ്പ് ആയിട്ട് ഞാനെല്ലാം എൻ്റെ ഡയറിയിൽ കുറിച്ച് വച്ചിട്ടുണ്ട്. " ആവണി മൊഴിഞ്ഞു..
"ഞ്ഞഞ്ഞായി .....??"
പടികൾ കേറവേ എവിടെയൊക്കെയോ പലക ഞെരിഞ്ഞമരുന്ന ശബ്ദം ഉയർന്നു. അവർ അതും നിശബ്ദമാക്കിയപ്പോൾ ക്ലോക്കിലെ സൂചി അനങ്ങുന്ന ശബ്ദം മാത്രം അവശേഷിച്ചു ആ വീട്ടിൽ
മൂവരുടെയും മനസ്സിൽ ഒരു ത്രില്ല് നുരയുന്നുണ്ടായിരുന്നു. പക്ഷെ ആ ത്രില്ല് മെല്ലെ ഭയമായി മാറുന്നത് അവർ അറിഞ്ഞിരുന്നില്ല.കാരണം അവർ മൂവരെ കൂടാതെ നാലാമതൊരാൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു. പുറകിൽ കൈകൾ കെട്ടി കൊച്ച് കുട്ടികളുടെ കൗതുകത്തോടെ ചിരിച്ച് അവർ വയ്ക്കുന്ന ഓരോ അടിക്കും സമാന്തരമായി അവരെ നോക്കി ആ രൂപം പിന്തുടർന്നു.
ചുറ്റും ആരുമില്ലെങ്കിലും ആരോ തങ്ങളെ നിരീക്ഷിക്കുന്ന ഒരനുഭൂതി അവർക്കുണ്ടായി. എന്നാലും അവർ അത് പുറത്ത് പറഞ്ഞില്ല.
"എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്. വല്ലോം മിണ്ടീം പറഞ്ഞു മൊക്കെ പോവാന്നെ" ആവണി ഭയം ഉള്ളിലൊതുക്കി പറഞ്ഞു.
"ഏഹ് നീയല്ലെ മിണ്ടാതെ വരാൻ പറഞ്ഞത്. ഇനി എന്താ DJ ഇട്ട് പോണോ.."
"അങ്ങനല്ല ശർമി ഞാൻ പറഞ്ഞത്. "
"ഏങ്ങനല്ല. "
"ആവണി ചേച്ചിയ്ക്ക് പേടിയായി തുടങ്ങി എന്നാണ് തോന്നുന്നത് "
"ഓ എലിസബത്ത് രാജ്ഞിയ്ക്ക് ഭയമില്ലായിരിക്കും. " ആവണിയ്ക്ക് ശരിക്കും ദേഷ്യം വന്നു.
"പേടിയെന്നുമില്ല.പക്ഷെ... ആരോ നമ്മളെ വാച്ച് ചെയ്യുന്ന പോലെ ഒരു ഫീല്. "
ഭാമ അത്
💬 Comments
View all comments