Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
"
"ഏങ്ങനല്ല. "
"ആവണി ചേച്ചിയ്ക്ക് പേടിയായി തുടങ്ങി എന്നാണ് തോന്നുന്നത് "
"ഓ എലിസബത്ത് രാജ്ഞിയ്ക്ക് ഭയമില്ലായിരിക്കും. " ആവണിയ്ക്ക് ശരിക്കും ദേഷ്യം വന്നു.
"പേടിയെന്നുമില്ല.പക്ഷെ... ആരോ നമ്മളെ വാച്ച് ചെയ്യുന്ന പോലെ ഒരു ഫീല്. "
ഭാമ അത് പറഞ്ഞതും ബാക്കി രണ്ട് പേരും ഞെട്ടി.
"മിണ്ടാതെ വാ ശവങ്ങളെ. മുറി തുറന്നില്ല അതിന് മുന്നേ തുടങ്ങി. " ശർമി ധൈര്യം സംഭരിച്ച് പറഞ്ഞു.
മുകളിലെത്തിയതും മൂവരും യാന്ത്രികമായി പരസ്പരം കൈ പിടിച്ചു. അങ്ങേ തലയ്ക്കലെ മുറിചുവന്ന നിറത്തിൽ തിളങ്ങുന്നത് അവർ കണ്ട് കഴിഞ്ഞിരുന്നു.
"ഇറ്റ് ലുക്ക്സ് ലൈക്ക് എ ലിഫ്റ്റ് "
"അത് വാതിലാടി.... ഇവർ പറയുന്നതില് കാര്യമുണ്ട്. എല്ലാം കൂടെ കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും ഈ നീണ്ട വഴിയും സൈഡിലെ മുറികളും മിന്നി അണയുന്ന ലൈറ്റും എല്ലാം ഒരു ഹൊറർ മൂട് ... ആ വാതിലിന് മുകളിലെ ചുവന്ന വെട്ടം കണ്ടോ വാതിലിനുള്ളിൽ നിന്ന് .... "
ശർമ്മി പറഞ്ഞ് മുഴുവിക്കും മുന്നേ മറ്റൊരാളത് ഇംഗ്ലീഷിൽ മുഴുവിപ്പിച്ചു.
"ലൈക്ക് ബ്ലീഡിങ് ഫ്രം ഇൻസൈഡ്, റൈറ്റ് ?"
ബ്രിട്ടീഷ് ആക്സന്റിൽ പുറത്ത് വന്ന മുരടിച്ച ആ സ്ത്രീ ശബ്ദം കേട്ടതും പേടിച്ച് ഞെട്ടി അവർ പുറകിലേക്ക് നോക്കി. പുറത്ത് വന്ന നിലവിളി ശർമ്മികടിച്ചമർത്തി. ഒപ്പം ആവണീ ടെയും വാ പൊത്തി. ഭാമ ഷോക്കിലായിരുന്നു.
കാരണം ആ ശബ്ദത്തിന് രൂപമില്ലായിരുന്നു.
ആരാണ് ഇത്തരത്തിൽ ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്നത്. ഭയം ഉള്ളിൽ കുമിഞ്ഞ് കൂടുന്നത് ഭാമ തിരിച്ചറിഞ്ഞു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ശരവേഗത്തിൽ മനസ്സിൽ
💬 Comments
View all comments