0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.8K

പാഞ്ഞുവരും തോറും അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു.

"ആരാത്...?" ശർമിയുടെ സ്വരം ഇടറി പുറത്ത് വന്നു.

നിശബ്ദത

"ആരാന്ന് ചോദിച്ചില്ലേ..." ശർമി സ്വരത്തിന് കടുപ്പം കൂട്ടിയപ്പോൾ അതിഷ്ടപ്പെടാത്ത മട്ടിൽ ഒരു നിഴൽ കൊണിപ്പടിയിൽ നിന്നും പുറകോട്ട് ഒരു പടി കേറി.

നേരത്തെ ആ നിഴലിന് ഒരു പ്രത്യേക രൂപമില്ലായിരുന്നു. പക്ഷെ പുറകോട്ടൊരടി വച്ചപ്പോൾ ആ നിഴലിന് സ്ത്രീ രൂപമായി.

ആവണി ഒച്ച പുറത്ത് വരാതിരിക്കാൻ വാ പൊത്തി.കാരണം നേരത്തത്തെ ആ സ്വരം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇവിടെ ആർക്കും ആ ശബ്ദം ഇല്ല എന്ന് അവൾക്കുറപ്പായിരുന്നു.

പിന്നെ ആരാണിത്. ഒരു തരം പൈശാചികമായ ശബ്ദം

പുറകിലേക്ക് കാല് വച്ച നിഴലിനെ കണ്ടപ്പോൾ പോകാനൊരുങ്ങിയ മാരണത്തെയാണ് താൻ തിരിച്ച് വിളിച്ചതെന്നോർത്ത് ശർമി സ്വയം ശപിച്ചു.

പക്ഷെ ഭാമയ്ക്ക് ഉത്തരങ്ങൾ വേണമായിരുന്നു. ഭയം അവളെയും കീഴ്പ്പെടുത്തുമെന്ന് അവൾക്കറിയാം. പക്ഷെ ഇതിനെല്ലാം ഒരു എക്സ്പ്ലനേഷൻ ലഭിച്ചാൽ ഭയത്തെ ഇല്ലാതാക്കാം.

"ഹു ആർ യു ...? " മുമ്പിലേക്ക് നടന്ന് ഭാമ ചോദിച്ചു.

ഇവളെന്ത് ഭാവിച്ചാണെന്ന് കരുതി അവർ ഭാമയെ തടയാൻ ശ്രമിച്ചെങ്കിലും മുമ്പിലേക്ക് പോവാൻ ഭയന്ന് അവർ അവിടെ തന്നെ നിന്നു.

"പറ ... എന്താ നീ ഒന്നും മിണ്ടാത്തത്?"

നിശ്ചലമായ നിഴലിനെ നോക്കി ഭാമ ചോദിച്ചു. താൻ മുമ്പിലേക്ക് പോകുമ്പോഴും നിഴൽമുകളിലേക്ക് വരാത്തത് അതിശയത്തോടൊപ്പം അല്പം ധൈര്യവും ഭാമയ്ക്ക് നൽകി.

എന്നാൽ അടുത്ത ഒരടി ഭാമ വച്ചതും നിഴൽ ഒരടി താഴെക്ക് വച്ചു. പരീക്ഷണാർത്ഥം ഭാമ വീണ്ടും നിഴലിനരികിലേക്ക് അടി വച്ചു. നിഴൽ അകലേയ്ക്കും.

"വൗ....നിനക്കും ഭയമാണല്ലേ.... " ഭാമ

💬 Comments

View all comments