Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
കയറി വന്നത്. എന്റെ കൈ ആണേൽ ഗീതൂന്റെ വായിലും . ഞാനും ഞെട്ടി അവളും ഞെട്ടി.
പെട്ടെന്ന് അവൾ സോറി പറഞ്ഞ് പുറത്ത് പോയി.
ഛെ ആകെ നാറി. അയ്യേ അവൾ എന്ത് കരുതി കാണും. ഇവിടൊരുത്തി ഇപ്പൊഴും എണീറ്റിട്ടില്ല. ഞാൻ വിരൽ പിൻവലിച്ചതും ഗീതു അത് ഈമ്പി എടുത്തു.എന്നിട്ട് രണ്ട് കയ്യും കാലിനിടേൽ കയറ്റി സുഖമായി ഞെളിഞ്ഞ് ഉറങ്ങി.
ബെസ്റ്റ് ......
ഇവൾ വേണോങ്കിൽ എണീക്കട്ടെ . ഞാൻ മേശ തുറന്ന് റേച്ചലിന്റെ ഡയറിയെടുത്തു. എന്ത് പഴക്കം ഉള്ള സാധനമാണ്. ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നു. അതിജീവിക്കുന്നു എന്ന് വേണേൽ പറയാം. എന്തിന് വേണ്ടി.
സമയം 7 മണിയായി. പുറത്ത് മഴ മേഘം മൂടിയിരിക്കുന്നു. അതാവും ഗീതു എഴുന്നേൽക്കാത്തത്. പുറത്തും അധികമാരെയും കാണാനില്ല. എല്ലാവരും മയക്കത്തിൽ ആവും. മൂടി കെട്ടിയ അന്തരീക്ഷം എപ്പോഴും അലസത സമ്മാനിക്കും. സുന്ദരമായൊരു അലസത,
ഒരു വെള്ളിടി വെട്ടി. കാറ്റിനോടൊപ്പം ശബ്ദവും ജനലിലൂടെ ഇരച്ച് കേറി. അതിനെ വരവേൽക്കും പോലെ ജനൽ പാളികൾ കൈ കൊട്ടി.
ഇവിടൊരാൾ ചാടി എണീറ്റു. പേടിച്ച് എന്നെ നോക്കുവാണ് കക്ഷി.
"എനിക്ക് തോന്നി. നിന്നെ ഇതിനെ ഉണർത്താൻ പറ്റുള്ളൂ എന്ന്. "
"പോടാ...... "
"നീ പോടി കൊതിച്ചി....."
"ഏഹ്..... നീയാ കൊതിയൻ. പോടാ...."
"ദേ ചായ വേണ്ടേ .. ചൂടാറും ഇത്...."
"ദേ വരുന്ന് മുഖം കഴുകി പല്ല് തേച്ച് വരാം ഞാൻ . അല്ല ഇതെന്താ കയ്യില് .... അത് ശരി ഞാനില്ലാതെ തുടങ്ങിയല്ലേ ദൃഷ്ടാ.."
"ഏയ് ഇതിപ്പൊ ഞാൻ എടുത്ത തേ ഉള്ളൂ...."
💬 Comments
View all comments