0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 1.8K

പെണ്ണ് കാണലിന് അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് കയറിയതും ഓടിട്ട വീട്ടിലെ ജനാല പഴുതിലൂടെ എന്നെ നോക്കിയ ആ മിഴികൾ .....ഞാൻ നോക്കിയതും വലിഞ്ഞ് കളഞ്ഞു പുള്ളിക്കാരത്തി ........ അടുക്കും ചിട്ടയിലും പരിപാലിച്ചിരുന്ന ഒരു പുന്തോട്ടവും നടവഴിയിൽ കെട്ടിയിട്ടിരുന്ന ഒരു ആട്ടിൻ കുട്ടിയെയും ഒക്കെ പിന്നിട്ട് വരാന്തയിലേക്ക് എത്തിയപ്പോൾ ഞങ്ങളെ സ്വീകരിച്ചത് ഗീതുവിന്റെ അച്ഛനായിരുന്നു.... ഒരു പാവം മനുഷ്യൻ, വാ മക്കളേ എന്ന് പറഞ്ഞ് അകത്ത് നിന്ന് ഓടി വന്ന് സ്നേഹത്തോടെ ഉള്ളിലെ ആ പഴയ സോഫയിൽ എന്നെ ഇരുത്തുന്നത് വരെയും ആ അമ്മയ്ക്ക് സ്വസ്തത ഉണ്ടായിരുന്നില്ലാന്ന് എനിക്ക് തോന്നി.... ഭാവി അമ്മായി അച്ചനെയും അമ്മയെയും ആ നിമിഷത്തിൽ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു.... പക്ഷെ പെണ്ണിനെ ഇഷ്ടപ്പെടണ്ടേ .... അല്ലാതെ ഇവരെ കെട്ടി കൊണ്ട് പോവാനൊക്കുവോ .....അങ്ങനെ ഞാൻ ഗീതൂനെ കാത്തിരുന്നു.... വൈകാതെ തന്നെ അവളെത്തി.... ഒരു ഹാഫ് സാരിയായിരുന്നു വേഷം, കടു നീല നിറത്തിൽ ഡിസൈനുള്ളത്.... സ്വർണ്ണ നിറത്തിൽ എമ്പ്രോയിഡറി നിറച്ച ബ്ലൗസ്സ് ..... നീട്ടി കരി എഴുതിയ മിഴികൾ മെല്ലിച്ച ശരീരം..... ചായ തന്നപ്പോൾ ആ തത്തമ്മ ചുണ്ടുകളും ഞാൻ ശ്രദ്ധിച്ചു.... ഗീതുവിന് അവളുടെ അമ്മയുടെ ഛായയാണെന്നെനിക് തോന്നി.....എന്തോ ഒരു ചൈതന്യം അന്ന് ഗീതുവിലെനിക്ക് അനുഭവപ്പെട്ടിരുന്നു.... ആ നിമിഷം ഞാനുറപ്പിച്ചു ഇവളായിരിക്കണമെന്റെ നേർപകുതിയെന്ന് .... അത് നമ്മള് മാത്രം തീരുമാനിച്ചാൽ പോരല്ലോ... അവർക്ക് കൂടെ ഇഷ്ടാവണ്ടേ.... അന്ന് അവൾ സാരീടെ തുമ്പ് പിടിച്ച് കളിച്ചോണ്ട് നിന്നതല്ലാതെ എന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല... ഔപചാരികതയെല്ലാം അങ്ങനെ തീർന്നു.....

അവൾ എന്തുകൊണ്ടും എനിക്ക് ചേരുമെന്ന് തോന്നി.. അല്പം

💬 Comments

View all comments