Chapter Title : ഗീതാഗോവിന്ദം [കാളിയൻ]
ഒരിക്കൽ ഒരു ബന്ധു അമ്മയോട് ചോദിക്കുന്നത് ഗീതു കേട്ടു..... കുറ്റം ആർടെ ആയിരുന്നാലും ഇക്കാര്യത്തിൽ പെണ്ണ് ആണല്ലോ തെറ്റുകാരി..... അന്ന് മുതൽ അവളുടെ ഉള്ളിലും ഒരു തരം അപകർഷതാബോധം നിറഞ്ഞു... ഞാൻ എത്ര മനസ്സിലാക്കി കൊടുത്തിട്ടും അവൾ ചെവി കൊണ്ടല്ല... അതിന് ശേഷമാണ് അവൾ എപ്പളും മുൻ കോപവും വാശിയുമൊക്കെ പ്രകടിപ്പിക്കാൻ തുടങ്ങിയത്.... കുട്ടികളുണ്ടാവതെ വന്നപ്പോൾ അവൾക്ക് ഒരു അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടാവണം ... പക്ഷെ ഞാൻ എന്നും പോസിറ്റീവ് ആയി അവൾക്കു കൂടെ ഉണ്ടായിരുന്നു.... സമ്മർദ്ദം കൂടി വന്നപ്പോൾ എന്റെ മാതാപിതാക്കൾ പോലും ഗീതുവിനെ കുത്തുവാക്കാൽ നോവിക്കാൻ തുടങ്ങി.... പക്ഷെ അതൊന്നും അവൾ എന്നെ അറിയിച്ചതേ ഇല്ല....
ഒരിക്കൽ എന്റെ ഫ്രണ്ടും അവന്റെ ഭാര്യയും മോളും വീട്ടിൽ വന്നു.... അന്ന് അവരുടെ മോളെ അമ്മ എടുത്ത് താലോലിക്കുന്നതിനിടയിൽ ഗീതൂനെ കുത്തി ഓരോന്ന് പറഞ്ഞപ്പോഴാണ് ശരിക്കും കാര്യങ്ങളുടെ ഗൗരവം ഞാൻ മനസിലാക്കുന്നത് ..... അന്ന് രാത്രി ഞാൻ ഗീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബന്ധുക്കളും വീട്ടുകാരുമെല്ലാം എത്രമാത്രം അവളെ നോവിച്ചു എന്ന് ഞാൻ മനസിലാക്കുന്നത്.... അന്നേ ഞാൻ അവളേം കൊണ്ട് ആ വീടിന്റെ പടിയിറങ്ങാനൊരുങ്ങിയതാണ് പക്ഷെ അവിടെ അവളെന്നെ കൊച്ചാക്കി കളഞ്ഞു... അമ്മയും അചഛനെയും തനിച്ചാക്കി അവളൊരിടുത്തേയ്ക്കും ഇല്ലന്നായിരുന്നു അവൾടെ വാശി..... അന്ന് നമ്മുടെ ദാമ്പതൃതിന് 3 വയസ്സ് പ്രായം അതിനിടയിലാണ് സ്ഥലമാറ്റം കിട്ടി ഞാൻ തിരുവനന്തപുരത്തേയ്ക്ക് വന്നത്.... ഇവിടെ 1 വർഷം വാടക വീട്ടിൽ തനിച്ച് താമസിച്ചു... മാസത്തിലൊരിക്കൽ നാട്ടിൽ പോയ് വരുമായിരുന്നു.... ആ ചുരുങ്ങിയ സമയത്ത് അവൾ എന്റെ വീട്ടിൽ ഒരുപാട് കുറ്റപ്പെടുത്തലും പരിഹാസവും നേരിട്ടിരുന്നു...എന്നിട്ടും അവൾ പിടിച്ച് നിന്നു.... പക്ഷെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എന്നെ പിരിഞ്ഞ് നിൽക്കാനാവില്ലാന്നും പറഞ്ഞ് പെട്ടിയും സാമാനങ്ങളുമായ് എന്റെ വാടക വീട്ടിന്റെ മുന്നിൽ വന്നു നിൽക്കുന്ന ഗീതുനെയാണ് ഞാൻ കണ്ടത്... അന്ന് വാതിലിന് മുന്നിൽ നിന്ന ഗീതുവിനെ ,അല്ലാ ആ രൂപത്തെ ഞാനൊരിക്കലും മറക്കില്ല... മുമ്പത്തേക്കാൾ ശോഷിച്ച് വലിഞ്ഞ ഒരു രൂപമായിരുന്നു അവൾ.... വല്ലാത്ത മാനസിക സംഘർഷം എന്റെ ഗീതു അനുഭവിച്ചിരുന്നതായ് എനിക്ക് മനസിലായി.... അതിന്റെ ഒക്കെ ആകെ തുകയായിരുന്നു ആ
💬 Comments
View all comments