Chapter Title : ഗീതാഗോവിന്ദം [കാളിയൻ]
നാളുകളായിരുന്നു അത്...... മനസിലെ സന്തോഷം ശരീരത്തിലും പ്രകടമായി... അസ്ഥിപഞ്ചരത്തിൽ നിന്നും ഗീതു അല്പം മെച്ചപ്പെട്ട് കണ്ടു.....
അങ്ങനെ സന്തോഷമായ് ജീവിച്ച് പോന്ന സമയത്താണ് ഇരട്ടിമധുരമായി ആ വാർത്ത എത്തിയത്....
അന്ന് ഞാൻ ഓഫീസിൽ നിന്നങ്ങിയപ്പോഴാണ് ഗീതൂന്റെ കാൾ വന്നത് ..... വീട്ടിലേക്ക് വരുമ്പോ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാനാണ് ആ വിളിക്കുന്നത് .....
എന്നുമിങ്ങനെ വിളിച്ച് തിടുക്കത്തിൽ പറഞ്ഞ് ഫോൺ വെക്കുന്ന ആളാണ് ഗീതു... പക്ഷെ ഇന്ന് വല്ലാത്തെരു ഇളക്കം....
"പഞ്ചസാര ....., വെളുത്തുള്ളി ........, സവാളാ.......
ഇടയ്ക്ക് കുലുങ്ങി ചിരിച്ചൊണ്ട് ആണ് പുള്ളിക്കാരത്തി പറയുന്നെ....
" കൊഞ്ചാതെ വേഗം പറ പെണ്ണെ ദേ ഇപ്പൊ സിഗ്നലാവും...."
" ഒന്നടങ്ങെന്റെ മാഷെ..... മ്..... ക്ഷമ എന്താണെന്ന് മോൻ പഠിക്കാൻ പോണെ ഒള്ളൂ....'''
"ദേ ഗീതു കളിക്കല്ലേ..." എനിക്കാകെ ദേഷ്യം വന്നു...റോഡിൽ നിക്കുമ്പഴാ അവൾടെ ഒരു....
"അതേയ് ചൂടാവണ്ട പറയാം , സവാള ,ഉലുവ, പഞ്ചസാര പിന്നെ 1 പെട്ടി ഡയപ്പറും...."
" ഏഹ് എന്തോന്നാ..... "
സത്യം പറഞ്ഞാലെനിക്ക് ആദ്യം മനസിലായില്ല..........
"ഓ... 1 പെട്ടി ഡയപ്പറും വേണേൽ ഒരു തൊട്ടിലും 7, 8 ജോഡി കുഞ്ഞുടുപ്പുംമേടിച്ചോ..........."
എന്റെ ലൈഫിൽ ഞാൻ ചെവിയിലൂടെ അനുഭവിച്ച ഏറ്റവും സുന്ദരമായ ശബ്ദമായിരുന്നു അത്...... അവളുടെ ശബ്ദത്തിൽ വല്ലാത്ത ആനന്ദവും നിർവൃതിയും ഞാനറിഞ്ഞു.... അവളുടെ ശബ്ദത്താൽ എെന്റ മനസ്സിൽ ഗീതുവിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു.... പിന്നീടൊരിക്കെ കൂടി ചോദിച്ച് ഉറപ്പ് വരുത്തേണ്ട ആവശ്യമെനിക്കില്ലായിരുന്നു... എന്റെ മോളുടെ ആ ചിരിയുടെ ശബ്ദം മാത്രം മതിയായിരുന്നു.... നടുറോഡിൽ ഞാൻ എല്ലാം മറന്ന് നിന്ന നിമിഷം അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുക്കൊരു കുഞ്ഞ് ....... സിമ്മൺസിന്റെ വിക്കറ്റെടുത്ത ശ്രീശാന്തിനെ പോലെ ഭ്രാന്തമായി ആഘോഷിക്കണമെന്നെനിക്കു മുണ്ടായിരുന്നു.....പക്ഷെ.. ............
" ടാ മൈരേ എടുത്തോണ്ട് പോട വണ്ടി......." മുന്നിലൂടെ ചീറിപ്പാഞ്ഞ ബൈക്കിലെ ചെറുപ്പക്കാരന്റെ ശബ്ദം
💬 Comments
View all comments