0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 1.8K

വർഷം വാടക വീട്ടിൽ തനിച്ച് താമസിച്ചു... മാസത്തിലൊരിക്കൽ നാട്ടിൽ പോയ് വരുമായിരുന്നു.... ആ ചുരുങ്ങിയ സമയത്ത് അവൾ എന്റെ വീട്ടിൽ ഒരുപാട് കുറ്റപ്പെടുത്തലും പരിഹാസവും നേരിട്ടിരുന്നു...എന്നിട്ടും അവൾ പിടിച്ച് നിന്നു.... പക്ഷെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എന്നെ പിരിഞ്ഞ് നിൽക്കാനാവില്ലാന്നും പറഞ്ഞ് പെട്ടിയും സാമാനങ്ങളുമായ് എന്റെ വാടക വീട്ടിന്റെ മുന്നിൽ വന്നു  നിൽക്കുന്ന ഗീതുനെയാണ് ഞാൻ കണ്ടത്... അന്ന് വാതിലിന് മുന്നിൽ നിന്ന ഗീതുവിനെ ,അല്ലാ ആ രൂപത്തെ ഞാനൊരിക്കലും മറക്കില്ല... മുമ്പത്തേക്കാൾ ശോഷിച്ച് വലിഞ്ഞ ഒരു രൂപമായിരുന്നു അവൾ.... വല്ലാത്ത മാനസിക സംഘർഷം എന്റെ ഗീതു അനുഭവിച്ചിരുന്നതായ് എനിക്ക് മനസിലായി.... അതിന്റെ ഒക്കെ ആകെ തുകയായിരുന്നു ആ രൂപം ..... ഇതിനിടയിൽ കുട്ടികളില്ലാത്തോണ്ട് നിന്റെ ഭർത്താവ് നിന്നോടുള്ള സ്നേഹം കുറഞ്ഞ് മറ്റു പെണ്ണുങ്ങളെ പ്രാപിക്കുമെന്ന് എന്റെ പൊട്ടിക്കാളിക്ക് അവളുടെ ഏതോ ഒരു ഉത്തമ സുഹൃത്ത് ഉപദേശം നൽകി.... ഈ വട്ടുണ്ടല്ലോ, അതൂടെ മനസ്സിലിട്ട് വീർപ്പിച്ച് വീർപ്പിച്ച് ഉള്ളിലൊതുക്കി ദേ ഇപ്പൊ ഈ രൂപത്തിലായി.... എന്റടുക്കെ വരാൻ ഇതും ഒരു കാരണമാണേ.... ഇതൊക്കെ എന്നോട് തുറന്നു പറയുന്നത് പോലും ഈ അടുത്ത കാലത്താണ്.......
അവൾ വന്ന തോട് കൂടി എന്റെ കുടുസ്സ് വാടകമുറി മാറി.... അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ള ഒരു നല്ല
വാടകവീട് ഞാൻ സംഘടിപ്പിച്ചു.... അന്ന് നമ്മടെ ദാമ്പത്യത്തിന് പ്രായം 4........

ശരിക്കും അന്നുമുതല്ലാണ് പണ്ടത്തെ പ്രസരിപ്പുള്ള ഗീതുവിനെ ഞാൻ കണ്ടത്.... കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ആരുമില്ല...വികട ചോദ്യങ്ങൾക്ക് മുന്നിൽ ഭയപെട്ടു നിൽക്കണ്ട .....ഞാനും അവളും നമ്മുടെ മാത്രം ലോകം ..... ഉളള് നിറഞ്ഞ് അവൾ സന്തോഷിക്കാൻ

💬 Comments

View all comments