0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 489

വേണമെന്ന് .... ഈ കുരുപ്പ് ഈ സാധനങ്ങളാണോ രാത്രി സ്വപ്നം കണ്ടോണ്ട് കിടക്കുന്നേ...... ഞാനാണേൽ മൾബറിയല്ലാതെ വേറൊരു ബറീം കണ്ടിട്ട് കൂടിയില്ല.... രാത്രി എണീറ്റ് സ്വമിമാരെ പോലെ കുത്തി ഇരുന്നിട്ട് പറയ്യാ ഇതൊക്കെ ഒരു ആചാരമാണെന്ന് ....... നിവൃത്തിയില്ലാതെ ആ രാത്രി ഒരു സൂപ്പർ മാർക്കറ്റ് തുറന്ന് ബ്ലൂബെറി മുതൽ സ്ട്രാബെറി വരെ എല്ലാ ബെറിയും വാങ്ങി ഫ്രിഡ്ജിൽ സ്റ്റോക്ക് ചെയ്തു..... എന്നാലും എന്റെ അല്ലേ കുരുപ്പ് അവൾ വീട്ടിലില്ലാത്ത തേ പറയൂ ....ചിലപ്പോഴൊക്കെ നാട്ടിൽ പോലുമില്ലാത്ത സാധനങ്ങൾ .... ഒരിക്കെ പറയ്യാ അവർക്ക് ഒരാന കുട്ടീനെ കിട്ടീരുന്നേൽ കൊള്ളാരുന്നെന്ന്
" എന്തിനാ പൊരിച്ച് തിന്നാനാ ....." എനിക്ക് ദേഷ്യോം വാത്സല്യോം ഒരുമിച്ച് വന്ന അപൂർവ്വ നിമിഷം...
"ഇല്ലാ .ചുമ്മ അതിന്റെ ചെവിൽ പിടിച്ച് കളിക്കാനാ...." പെണ്ണ് ചിണുങ്ങി കൊണ്ട് പറയണതാണ്..... വട്ട് പെണ്ണ് ......... ആനന്ദത്താൽ നമ്മളന്ധരായ സമയങ്ങളായിരുന്നു അതൊക്കെ.......

.പക്ഷെ ആ സന്തോഷങ്ങൾക്കൊക്കെ അഞ്ച് മാസത്തെ കാലാവധിയെ ഉണ്ടായിരുന്നുള്ളൂ..... അഞ്ചാം മാസം പതിവ് ചെക്കപ്പിനു പോയപ്പോഴാണ് അത് സംഭവിച്ചത് .....സ്കാനിംഗ് റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ എന്നെ മാത്രം വിളിച്ചു...
.
"ക്ഷമിക്കണം മി.ഗോവിന്ദ് നമ്മുക്കിവിട ഒരു കോംപ്ലിക്കേഷനുണ്ട് ....."

" ഡോക്ടർ ...... ?..."

"അതെ ഇത് മുന്നോട്ട് കൊണ്ട് പോയാൽ നമ്മുക്ക് ഒരാളുടെ ജീവനേ രക്ഷിക്കാനാകൂ.... അതിപ്പോൾ കുട്ടി ആണ് സർവൈവ് ചെയ്യുന്നതെങ്കിൽ ആ കുട്ടിയ്ക്ക് ഒരു പാട് ഡിഫക്ട്സ് കാണും.... ചിലപ്പോൾ ജന്മനാ പക്ഷാഘാതം പിടിപ്പെട്ട കുഞ്ഞ് അല്ലെങ്കിൽ മാനസിക ശാരീരിക വളർച്ച മുരടിച്ചത് ... അങ്ങനെ നീളുന്നു... അതുകൊണ്ട് എന്റെ നിർദ്ദേശം നിങ്ങൾ ഇത് അബോർട്ട് ചെയ്യണമെന്നാണ് ..... ബാക്കി ഒക്കെ നിങ്ങളുടെ തീരുമാനം .....
തിളച്ച എണ്ണയിലേക്ക് വീണത് പോലെ തോന്നിയെനിക്ക് ....

"ഡോക്ടർ ഇതു ഞാൻ അവളോട് എ........ എ ങ്ങനെ പ...

💬 Comments

View all comments