Chapter Title : ഗീതാഗോവിന്ദം [കാളിയൻ]
റ.. യും..... "
" മി.ഗോവിന്ദ് നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് നിങ്ങൾക്കിനിയും സമയമുണ്ട് .... ഗീതുവിന്റെ ജീവൻ പണയപ്പെടുത്തി ആ കുഞ്ഞിനെ നമ്മൾ ഈ ലോകത്തെത്തിച്ചാലും ആ കുഞ്ഞിന് എന്താണ് കിട്ടുക... കിടക്കയിൽ ആജീവനാന്തക്കാലം കഴിയാനോ ?, അല്ലെങ്കിൽ മാനസിക ശാരീരിക ആരോഗ്യമില്ലാതെ പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങാനോ? പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ അങ്ങനെ ഒരു കുട്ടി സർവൈവ് ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടും.... നരകിക്കും .... എല്ലാമറിഞ്ഞ് വച്ചിട്ട് നമ്മളതിനെ ഈ ലോകത്തേയ്ക്ക് കൊണ്ട് വരുന്നത് ക്രൂരത അല്ലേ ഗോവിന്ദ് ...... ഇല്ല... നിങ്ങളുടെ തീരുമാനമാണ് ......."
എല്ലാം തകർന്നവനായാണ് ഞാൻ ഡോക്ടറുടെ റൂമിൽ നിന്നുമിറങ്ങിയത്..... മുമ്പിൽ ഗീതു നിറപുഞ്ചിരിയോടെ നിൽപ്പുണ്ട് ....
"ഡോക്ടർ എന്തു പറഞ്ഞ് ഗോവിന്ദേട്ടാ..... "
എന്റെ മറുപടി കാക്കാതെ അവൾ വീണ്ടുമെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.....
" ഗോവിന്ദേട്ടാ അതേ ഞാൻ വരുന്ന വഴിലേ..... മറ്റ വലിയ കടയൊണ്ടല്ലൊ കഴിഞ്ഞ വട്ടമെനിക്ക് ബ്രായെടുത്ത അവിടെ , അവിടെ ണ്ടൊണ്ടല്ലോ ഞാൻ സൂപ്പറൊരു കുട്ടി ഫ്രോക്ക് കണ്ട് ....തിരിച്ച് പോവുമ്പം നമ്മുക്കത് വാങ്ങണം ..... സൂപ്പറാ കൊറെ പൂവൊക്കെ വച്ച് ......"
ഭൂമി പിളർന്ന് പാതാളത്തിലേയ്ക്ക് പോയൽ മതിയെന്ന് തോന്നി എനിക്ക്....
"അതിന് നീ മോനാണ് എന്നല്ലേ എപ്പോളും പറയണെ. മോനുള്ള ഉടുപ്പുകളൊക്കെ അല്ലെ നീ വാങ്ങി വച്ചിരിക്കണെ...പിന്നെന്തിനാ......" കണ്ഠമിടറിയപ്പോൾ ഞാൻ നിർത്തി ....
"അതെ മോനാ ..... എന്നാലും ചിലപ്പൊ മോളാണെങ്കിലോ, അവൾ വരുമ്പോ അവൾക്കൊന്നും വാങ്ങി വച്ചില്ലേൽ അവളെന്നോട് പിണങ്ങിയാലോ........ പാവല്ലേ ...എന്റെ മോൾ ........." ഗീതൂന്റെ മുഖത്ത് സങ്കടം വന്നു.......
ഈ ഗീതൂനോട് എങ്ങനെയാ ഞാൻ പറയ്യാ..... ഈശ്വരാ ഇതിനാണോ നി ഞങ്ങളെ ഇത്രയും സന്തോഷപ്പെടുത്തിയത്....
എനിക്ക് അവളോട് അത് പറയാനുള്ള ധൈര്യമിലായിരുന്നു..... അവസാനം ഞാൻ ഡോക്ടറുടെ സഹായം തേടി.... ഡോക്ടർ എന്നെയും അവളെയും ഇരുത്തി
💬 Comments
View all comments