0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 491

നയത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു ..... ആദ്യമൊരു ഞെട്ടലായിരുന്നു അവൾക്ക് പിന്നെ ബോധം പോയി.... ഡോക്ടർ കൂടെ ഉണ്ടായിരുന്നത് ഭാഗ്യായി... ബോധമുണർന്നതും കാര്യങ്ങൾ എല്ലാം അവൾ ഉൾക്കൊണ്ടിരുന്നു.. തീരുമാനവുമെടുത്തു ..... കുട്ടിയെ മതിയെന്ന് അബോർട്ട് ചെയ്യാൻ തയ്യാറല്ലാ എന്ന് .....ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.... എന്നിട്ടും അവൾ തയ്യാറായിരുന്നില്ല.... അവൾ എന്തോ മിറാക്കിൾ സംഭവിക്കും മിറാക്കിൾ ഉണ്ടാവുമെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി..... അവസാനം ഡോക്ടർ തന്നെ പറഞ്ഞു അങ്ങനെ മിറക്കിൾ സംഭവിക്കാനൊരു സാധ്യത പോലുമില്ലാന്ന് .... സ്കാനിംഗ് റിപ്പോർട്ട് കാണിച്ച് ഇപ്പോഴെക്കുട്ടിയിലുള്ള വൈകല്യങ്ങൾ ഡോക്ടർ പറഞ്ഞ് തന്നു.... അങ്ങനെ ഒരു കുട്ടി ജനിച്ചാൽ അതിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഗീതുവിന് ഞാൻ പറഞ്ഞ് കൊടുത്ത്.... അവൾക്ക് അത് ചിന്തിക്കാനുള്ള വിദ്യാഭ്യാസവുമുണ്ടല്ലോ... അവസാനം അവൾ അബോർഷന് സമ്മതിച്ചു.....

കുഞ്ഞിനുണ്ടാവുന്ന ബുധിമുട്ടുകളറിഞ്ഞപ്പോൾ അവർക്ക് പൂർണ്ണ സമ്മതമായി ....
അങ്ങനെയാണ് അബോർഷൻ നടക്കുന്നത്.... അബോർഷൻ നടന്ന് ആദ്യ ഒരാഴ്ച പ്രശ്നമില്ലായിരുന്നു.... അതിന് ശേഷമാണ് ഗീതുവിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു വന്നത് .....
എപ്പോഴും മിണ്ടാതെ എന്തെങ്കിലും ആലോചിച്ച് ഇരിക്കുക.... കരയുക ... ആഹാരം കഴിക്കാതിരിക്കുക, രാത്രി ഉറങ്ങാതെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്ത് പിടിച്ചത് പോലെ നടക്കുക.... എന്തെങ്കില്യം ചോദിച്ചാൽ വല്ലാത്ത ദേഷ്യവും.... ആഹാരം വായിൽ വച്ചാലുടനെ ഛർദ്ദിക്കുക ദേഷ്യം വന്നാൽ തുപ്പുക... എന്റെ ഗീതു എനിക്ക് നഷ്ടപ്പെടുന്നെന്ന് തോന്നിയപ്പോഴാണ് ഞാൻ ഡോക്ടറെ കാര്യങ്ങളറിയിച്ചത്.... ചികിത്സ നടത്തി അവൾ നോർമലായെങ്കിലും കുഞ്ഞ് പോയതിന്റെ സങ്കടവും അത് തങ്ങൾ ചെയ്ത കൊലപാതകമാണെന്ന ചിന്തയും അവളുടെ ഉള്ളിൽ കൂടി കയറി... കുറ്റബോധം അവളെ വിഷാദത്തിലേക്ക് നയിച്ചു... ഡോക്ടർമാർക്ക് ആ ഷോക്കിൽ നിന്നുണ്ടായ ഗീതുവിന്റെ ഭ്രാന്തിനെ മാത്രമേ ചികിത്സിക്കാനായുള്ളു. അവളുടെ വിഷാദത്തിന് അവരുടെ കയ്യിൽ മരുന്നുണ്ടായിരുന്നില്ല....

മൂന്നു മാസം നീണ്ടു നിന്ന ആ  വിഷാദമാണ് തൊട്ട് മുമ്പ് ഞാൻ അടിച്ചതിനെ തുടർന്നുണ്ടായ  സംഭവ വികാസത്തിൽ അലിഞ്ഞിലാതായതായി

💬 Comments

View all comments