Chapter Title : ഗീതാഗോവിന്ദം [കാളിയൻ]
അത് സംഭവിച്ചത് .....സ്കാനിംഗ് റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ എന്നെ മാത്രം വിളിച്ചു...
.
"ക്ഷമിക്കണം മി.ഗോവിന്ദ് നമ്മുക്കിവിട ഒരു കോംപ്ലിക്കേഷനുണ്ട് ....."
" ഡോക്ടർ ...... ?..."
"അതെ ഇത് മുന്നോട്ട് കൊണ്ട് പോയാൽ നമ്മുക്ക് ഒരാളുടെ ജീവനേ രക്ഷിക്കാനാകൂ.... അതിപ്പോൾ കുട്ടി ആണ് സർവൈവ് ചെയ്യുന്നതെങ്കിൽ ആ കുട്ടിയ്ക്ക് ഒരു പാട് ഡിഫക്ട്സ് കാണും.... ചിലപ്പോൾ ജന്മനാ പക്ഷാഘാതം പിടിപ്പെട്ട കുഞ്ഞ് അല്ലെങ്കിൽ മാനസിക ശാരീരിക വളർച്ച മുരടിച്ചത് ... അങ്ങനെ നീളുന്നു... അതുകൊണ്ട് എന്റെ നിർദ്ദേശം നിങ്ങൾ ഇത് അബോർട്ട് ചെയ്യണമെന്നാണ് ..... ബാക്കി ഒക്കെ നിങ്ങളുടെ തീരുമാനം .....
തിളച്ച എണ്ണയിലേക്ക് വീണത് പോലെ തോന്നിയെനിക്ക് ....
"ഡോക്ടർ ഇതു ഞാൻ അവളോട് എ........ എ ങ്ങനെ പ... റ.. യും..... "
" മി.ഗോവിന്ദ് നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് നിങ്ങൾക്കിനിയും സമയമുണ്ട് .... ഗീതുവിന്റെ ജീവൻ പണയപ്പെടുത്തി ആ കുഞ്ഞിനെ നമ്മൾ ഈ ലോകത്തെത്തിച്ചാലും ആ കുഞ്ഞിന് എന്താണ് കിട്ടുക... കിടക്കയിൽ ആജീവനാന്തക്കാലം കഴിയാനോ ?, അല്ലെങ്കിൽ മാനസിക ശാരീരിക ആരോഗ്യമില്ലാതെ പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങാനോ? പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ അങ്ങനെ ഒരു കുട്ടി സർവൈവ് ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടും.... നരകിക്കും .... എല്ലാമറിഞ്ഞ് വച്ചിട്ട് നമ്മളതിനെ ഈ ലോകത്തേയ്ക്ക് കൊണ്ട് വരുന്നത് ക്രൂരത അല്ലേ ഗോവിന്ദ് ...... ഇല്ല... നിങ്ങളുടെ തീരുമാനമാണ് ......."
എല്ലാം തകർന്നവനായാണ് ഞാൻ ഡോക്ടറുടെ റൂമിൽ നിന്നുമിറങ്ങിയത്..... മുമ്പിൽ ഗീതു നിറപുഞ്ചിരിയോടെ നിൽപ്പുണ്ട് ....
"ഡോക്ടർ എന്തു പറഞ്ഞ് ഗോവിന്ദേട്ടാ..... "
എന്റെ മറുപടി
💬 Comments
View all comments