Chapter Title : ഗീതാഗോവിന്ദം [കാളിയൻ]
പേയ് ചെയ്ത് കേറടീ എന്ന് പറഞ്ഞ് ഞാൻ വണ്ടി വിട്ടു.... അങ്ങനെ വണ്ടിയോടിക്കുന്നതിനിടയിൽ ഞാനിവളോട് വാ തോരാതെ സംസാരിക്കുവാണ് ....കുറേ നേരം കഴിഞ്ഞിട്ടാണ് ഇവൾ മറുപടി ഒന്നും പറയാത്തത് ഞാൻ തന്നെ ശ്രദ്ധിക്കുന്നത്......ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയതും പുറകിലാളില്ല .....ഞാനാകെ വിയർത്തു പോയി.... ഈ ഉറക്കംതുങ്ങി എവിടേലും ഉറങ്ങി വീണോന്നായിരുന്നു എന്റെ പേടി..... വണ്ടി തിരിച്ച് വിട്ടു...... വഴിയിലൊക്കെ നോക്കി അവസാനം ആഹാരം കഴിക്കാൻ കേറിയ ഹോട്ടലിലെത്തി....
ദേ അവിടെ നിക്കണു... കണ്ണും നിറച്ച് .......
ഞാൻ എന്തു പറയണമെന്നറിയാതെ അവൾടെ അരികിൽ കൊണ്ട് വണ്ടി നിർത്തി.... ടെൻഷനടിച്ച് അവൾക്ക് രണ്ടു വഴക്കു കൊടുക്കണമെന്ന് തീരുമാനിച്ച് വന്നതാണ് ഞാൻ .... കൊച്ചു പിള്ളേർ കണ്ണുനിറച്ച് വച്ച് നോക്കുന്ന പോലെ മിണ്ടാതെ അവൾ എന്നെ തന്നെ നോക്കി നിന്നപ്പോൾ ശരിക്ക് ഉത്തരമുട്ടിയാതെനിക്കായിരുന്നു .....
" ഞാൻ വിളിച്ചതല്ലേ കൊറേ .... പിറകിൽ നിന്ന് ഓടി വന്നില്ലേ...എന്നിട്ടുമെന്തിനാ കേക്കാത്ത പോലെ എന്നെ ഇവിടെ വിട്ടിട്ട് പോയത്....." പെണ്ണ് പെരുകി കൊണ്ട് ചോദിച്ചു...... കവിളുകളിൽ പളുങ്ക് മണി പോലെ ഒരു തുള്ളി കണ്ണിർ താഴേക്ക് ഉരുണ്ടിറങ്ങി .... സ്ട്രീറ്റ് ലൈറ്റിനാൽ അത് തിളങ്ങി.....
സത്യം പറഞ്ഞാൽ ഇവള് വണ്ടിൽ കേറാത്ത കാര്യം ഞാനറിഞ്ഞതേ ഇല്ലാർന്ന് .... എങ്ങനറിയാൻ വെയിറ്റൊന്നുമില്ലാത്തോണ്ട് അങ്ങനൊരള് ബേക്കിൽ ഒണ്ടെന്നേ അറിയില്ല....ഞാനിവൾ കേറീന്ന് കരുതി വണ്ടി വിട്ടു.... ട്രാഫിക്കിന്റെ ശബ്ദത്തിലാവണം ഇവൾടെ വിളിയും ഞാൻ കേട്ടില്ല..... ആകെ ഇരുണ്ടു കയറിയ ഗീതൂന്റെ മുഖം കണ്ട് എനിക്കും സങ്കടായി....
"ഗീതു ഞാൻ കരുതി നീ കേറിക്കാണുമെന്ന് ....." ഞാൻ നിസ്സഹായതയോടെ
💬 Comments
View all comments