0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 471

വച്ചു ചോദിച്ചു.....

ഭർത്താവ് തന്റെ മുന്നിൽ തകർന്നടിയുന്നത് കണ്ട് ഗീതുവിന് സഹിക്കാനായില്ല....അവൾ ഇല്ലാ എന്ന് പൊട്ടി കരഞ്ഞു കൊണ്ട് തല ഇളക്കി പ്രതികരിച്ചു..... വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല......

ഞാനിവിടെ എല്ലാം മനസ്സിലൊതുക്കിയാണ് നടന്നത്... ഞാനൂടി വീണു പോയാൽ പിന്നെ നിനക്കാരാടി.... ഞാൻ മെന്റലി ശക്തനാണെന്നാണ് ഞാൻ കരുതിയത് .... പക്ഷെ ഇത്ര ഒന്നും താങ്ങാനുള്ള കരുത്തെനിക്കിലെടീ....... അയാളുടെ കണ്ണീർ വീണ് ഗീതുവിന്റെ ചുരിദാർ തുമ്പ് കുതിർന്നു.....

ശരിയാണ് .....എനിക്ക് കരയാന്യം പറയാനുമൊക്കെ ഏട്ടനൊണ്ട് ... ഏട്ടന്റെ വിഷമം ആരോട് പറയും .....എന്റെ അവസ്ഥ കണ്ട് പാവം എല്ലാം ഉള്ളിലൊതുക്കി ഉരുകുകയായിരുന്നു.... എല്ലാ സങ്കടവും ഉള്ളിലൊതുക്കി എനിക്ക് വേണ്ടി നോർമലായി അഭിനയിക്കുകയായിരുന്നു..... ഫലം ദേ എന്റെ മുന്നിലിരുന്ന് പൊട്ടിതകരുന്നു....... എന്തൊരു നീചയാണ് താൻ ..... തനിക്ക് വേണ്ടി ജീവിച്ച മനുഷ്യനെ അല്പം മുമ്പ് കുത്തുവാക്കിനാൽ തീർത്ത കഠാരയിൽ ആഞ്ഞു കുത്തുവായിരുന്നില്ലേ താൻ
" ഏട്ടാ എന്നോട് ക്ഷമിക്ക് .... ഏട്ടനെ മനസിലാക്കാത്ത ഞാനാണ് ദ്രോഹീ.....അന്ത്യമില്ലാതൊഴുകുന്ന ഗോവിന്ദിന്റെ മുഖം ഉള്ളം കയ്യിലെടുത്ത് ഗീതു പറഞ്ഞു
" ഇല്ല പൊന്നേ എനിക്ക് നിന്റെ വിഷമമറിയാം, ഞാൻ അത് കണ്ട് പെരുമാറേണ്ടതായിരുന്നു..... അടികൊണ്ട് ചിണിർത്ത ഗീതുവിന്റെ കവിളിലെ പാടുകൾ നോക്കി ഗോവിന്ദ് പറഞ്ഞു......

ഗോവിന്ദിന്റെ കണ്ണുകളിലെ വാത്സല്യം കണ്ട് ഗീതു കുറ്റബോധത്തിന്റെ ആയിരം മുൾചെടികളിലേക്ക് പതിക്കുകയായിരുന്നു.... അവൾ ഓർത്തു.... എത്ര ദിവസമാണ് ഏട്ടൻ എന്നെ ഇതുപോലെ നോക്കിയത്..... രാവിലെ എണിക്കുകയും ആഹാരമുണ്ടാക്കുകയും തുണി കഴുകുകയും അങ്ങനെ എല്ലാം ചെയ്തിരുന്നത് ഏട്ടനാണ്.... എത്ര തവണയാണ് താൻ ബെഡിലും മുറിയിലും ഛർദ്ദിച്ചത് ,അബോധാവസ്ഥയിൽ തുപ്പിയത് പിന്നെന്തൊക്കയാണ് താൻ ചെയ്തു കൂട്ടിയത് ഓർമ്മ മങ്ങുന്ന പോലെ ... എല്ലാം ഏട്ടനാണ് ക്ലീൻ ചെയ്തത് ...... അടക്കാൻ പറ്റാത്ത ആ വേദനയുമായി എങ്ങനെയാണ് ഈ മനുഷ്യൻ ഇതെല്ലാം ചെയ്തത് ....ഞാനോ... ഞാൻ ദുഃഖ ഭാരത്താൽ അനങ്ങാൻ പോലുമാവാതെ ദിവസങ്ങൾ ,ആഴ്ചകൾ , മാസങ്ങൾ ...........എന്നിട്ടും ഞാനീ മനുഷ്യനെ അല്ലെ കുറ്റപ്പെടുത്തിയത് .... തൊട്ടു മുമ്പ് താൻ വിസർജിച്ച വാക്കുകളോർത്തപ്പോൾ ഗീതുവിന് തലചുറ്റുന്നത് പോലെ തോന്നി.......

ഗീതു നിയന്ത്രിക്കാനാവാതെ അലമുറയിട്ടു ....."

💬 Comments

View all comments