0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 479

"അയ്യോ ദേ നിർത്തി...... ഇനി നമ്മൾ അതേപ്പറ്റി കമാ എന്നൊരക്ഷരം സംസാരിക്കൂല ......."

ഗീതു വളരെ നോർമലായത് കണ്ട് ഗോവിന്ദ് തന്റെ അടുത്ത ആവശ്യമറിയിച്ചു....
"എന്റെ എല്ലാ ആഗ്രഹവും നടത്തി തരാമെന്നല്ലേ പറഞ്ഞത് , എങ്കിൽ എന്റെ കൂടെ വരണം .....''
"എവിടെ .....?"
"കൗൺസിലിങ്ങിന് ...." പേടിച്ചാണേലും ഗോവിന്ദ് പറഞ്ഞു.... ആ സംഭവത്തിന് ശേഷം ഗീതൂന്റെ സ്വഭാവം മിനുട്ട് മിനുട്ട് വച്ചാണ് മാറുന്നത്.....

" ഗോവിന്ദേട്ടാ..............'' മടിയോടെ ഗീതു വിളിച്ചു.......

ഗീതു ദേഷ്യപ്പെടാത്തതിൽ ഞാൻ അത്ഭുതപ്പെട്ടു....എന്തിന് അവളിൽ സങ്കടത്തിന്റെ കണിക പോലും കണ്ടില്ല..... ഓഹ് ഇനി സങ്കടപ്പെടാത്തതാണോ പ്രശ്നം.......

"ഏട്ടാ കൗൺസിലിഗിനൊക്കെ പോയാൽ കാര്യങ്ങളൊക്കെ അവരോട് പറയണ്ടേ അപ്പോ വീണ്ടും ഓർമ്മ വന്ന് വീണ്ടും സങ്കടാവൂല്ലേ....." കൊച്ചു കുട്ടികളെ പോലുള്ള അവളുടെ ചോദ്യം കേട്ട് എനിക്കവളോട് വാത്സല്യം തോന്നി........

"പൊന്നൂസേ......
"ഓ......"
"ഇപ്പൊ നമ്മുക്ക് സങ്കടം താലക്കാലികമായിട്ടാണ് മാറിയത് .... നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഇത് ഒരു കനലായി എന്നും കിടക്കും.... ഇനി അടുത്ത ഇത് പോലൊരു സന്ദർഭം വരുമ്പോ നമ്മളിലെ മനസ്സിലെ ഈ ചെറിയ കനൽ വലിയ തീ ആയി ആളി കത്തും... അന്ന് നമ്മുക്ക് നിയന്ത്രിക്കാനായെന്ന് വരില്ല....പക്ഷെ ഇപ്പൊ നമ്മുക് ആ കനലിനെ നിയന്ത്രിച്ച് പാടേ ഇല്ലാതാക്കാനാവും അതിന് നമ്മൾ കൗൺസിലിംഗിന് പോയേ പറ്റൂ... "

."മ്......."

"അന്ന് തന്നെ നീ പൂർണ്ണമനസ്സാൽ അല്ലേ സമ്മതിച്ചത്....എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ നിനക്ക് ഒന്നും അക്സെപ്റ്റ് ചെയ്യാനായില്ല......."

" ദേ ഞാൻ മര്യാദയ്ക്ക് പറഞ്ഞ് എന്നെ ഒന്നു മോർമിപ്പിക്കരുതെന്ന്.... കൗൺസിലിങ്ങിനോ ഏത് ഊളംപാറേൽ വേണോ വരാം , പക്ഷെ ഇനി അതിനെപ്പറ്റി വല്ലോം പറഞ്ഞാ ഏട്ടനാണെന്നൊന്നും നോക്കൂല ഞാൻ തലമണ്ട അടിച്ച് പൊളിക്കും....... ആഹ്.......''

യ്യോ......ചോറി പൊന്നേ..... ചെമി .... ചെമി ... "
ഞാനുമവളോടൊപ്പം ഒരു കുട്ടിയായ് മാറിയത് പോലെ തോന്നി.....

"എങ്കിലേ കുട്ടൂസെണീറ്റെ..... നമ്മുക്ക് മാമുണ്ണാം......"
ഇത്തവണ ഗീതുവാണ് അവനെ ആഹാരം കഴിക്കാൻ ക്ഷണിച്ചത് ......
അഞ്ച് മാസത്തെ ഡിപ്രഷനൊക്കെ ഇത്ര പെട്ടെന്ന് മാറുമോ.... എത്ര പെട്ടെന്നാണിവൾ പഴയ ഗീതുവായത് .....ഇനി ഇവൾ അഭിനയിക്കുന്നതാകുമോ

💬 Comments

View all comments