0%

Chapter Title : ഗീതായനം [അന്തർമുകൻ]

Author : kkstories Read All Parts 447

വീട്ടിൽ അച്ഛൻ ആകെ വിഷമം ആയി.. ഞാൻ അമ്മ അച്ഛനോട് വഴക്ക് ഉണ്ടാക്കും എന്ന് പക്ഷെ അമ്മ അച്ഛനെ സമാധാനിപ്പിക്കുകയാ ചെയ്‌തത്‌ .. അപ്പം  എനിക്ക് മനസിലായി അമ്മ അച്ഛന്റെ  മനസ്സ് കണ്ടാ ഇഷ്ടപ്പെട്ടത് ..

എന്തവായാലും അച്ഛന് അമ്മേ ഭയങ്കര ഇഷ്ടമാണ് . അമ്മയ്ക്കു തിരിച്ചും . അമ്മയ്ക്കു ഞാനും അച്ഛനും  മാത്രമാണ് ലോകം..

എല്ലാവരെ കുറിച്ച് പറഞ്ഞ സ്ഥിതിയ്ക്ക് എന്നെ പറ്റിയും പറയണമെല്ലോ . എനിക്ക് ഒത്തിരി ഫ്രണ്ട്‌സ് ഒന്നുമില്ല . ക്യാമ്പസ് പ്ലേസ്‌മെന്റിൽ എനിക്ക് ഐടി ഫീൽഡിൽ ജോലി കിട്ടി .. ഞാൻ കേരളം വിട്ടു പുറത്തു പോയിട്ടില്ല .. അതുകൊണ്ട് ബാംഗ്ലൂരിൽ എവിടെ  സ്റ്റേ ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു . അവസാനം അച്ഛന്റെ പഴയ കൂട്ടുകാരൻ അജേഷ് അങ്കിൾ ബാംഗ്ലൂരിൽ ഉണ്ട്. അങ്കിൾ ഫാമിലി ആയിട്ട് അവിടെ സെറ്റിൽ ആണ് .

അച്ഛൻ അങ്കിളിനോട് വിളിച്ചു പറഞ്ഞു അങ്കിളിന്റെ പഴയ വീട് റെന്റിന് കൊടുത്തിട്ടുണ്ടായിരുന്നു. അവിടെ ഒരു റൂം ഏർപ്പാടാക്കി തരാം എന്ന്  പറഞ്ഞു .അവിടെ ഒരു ചേട്ടൻ മാത്രമേ താമസിക്കുന്നുള്ളു. അതുകൊണ്ട് നിനക്ക് പ്രൈവസിയ്ക്ക് പ്രോബ്ലം വരില്ല എന്ന് അച്ഛൻ പറഞ്ഞു …

അമ്മയ്ക്ക് പക്ഷെ  ഞാൻ  ബാംഗളൂരിൽ പോവുന്നത് ഇഷ്ടമില്ല .. അമ്മയ്ക്കു പേടി ആണ് . ഞാൻ കേരളം വിട്ടു എവിടെയും  പോയിട്ടില്ലല്ലോ .. പിന്നെ  അച്ഛൻ അമ്മ പറഞ്ഞു കൺവിൻസ് ചെയ്താണ്  വിടുന്നത് .

പിന്നെ അജേഷ് അങ്കിളും ഫാമിലിയും ഉള്ളോണ്ട് അമ്മ  സമ്മതിച്ചു .. അമ്മയ്ക്കു അങ്കിളിനെയും പുള്ളിടെ ഭാര്യയെയും പേഴ്‌സണലി അറിയാം . അമ്മേടേയും അച്ഛന്റെയും മാരിയേജിന് മുൻകൈ എടുത്തത് ഇവരായിരുന്നു …

ഞാൻ  ഒരിക്കൽ  മാത്രമേ  കണ്ടിട്ടുള്ളു..അവർ ബാംഗളൂരിൽ സെറ്റിൽ ആയി കഴിഞ്ഞു കണ്ടിട്ടില്ല .

അങ്ങനെ  ഞാൻ  ബാംഗ്ലൂരിന്  പോവാൻ ഉള്ള ദിവസം  ആയി .. അമ്മ  എനിക്കുള്ള അച്ചാറും ഉപ്പേരി ഒക്കെ  ഉണ്ടാക്കി  കൊണ്ടിരിക്കുവാ ..

ഞാൻ : എന്തിനാ അമ്മ  ഇത്രയും  സാധനങ്ങൾ ഇതൊക്കെ  ബാംഗളൂരിൽ കിട്ടും ..ഞാൻ  എന്തുവാ ഗൾഫിൽ  പോവുന്ന  പോലെ ആണെല്ലോ ..

അമ്മ : തമാശ പറയാതെ  നന്ദൂട്ടാ(എന്നെ വീട്ടിൽ വിളിക്കുന്ന പേര് നന്ദൂട്ടാ എന്നാണ് ).. എന്റെ  കൈപുണ്ണ്യം ബാംഗളൂരിൽ  ഉള്ളവർക്ക് ഇല്ല ..

ഞാൻ : അതിന് അമ്മ എപ്പഴാ ബാംഗ്ലൂരിൽ പോയി ഇതൊക്കെ  കഴിച്ചിട്ടുള്ളത്.. അമ്മയുടെ കൈപ്പുണ്യം നല്ലതാണ് എന്ന്  പറയാൻ

💬 Comments

View all comments