Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha]
സാഹചര്യത്തിലല്ലാതെ വീട് വിട്ട് പുറത്ത് പോകുന്നത് ഞാൻ നിർത്തി.
അടുത്ത ദിവസം പക്ഷെ വലിയൊരു സംഭവം നടന്നു.
രാവിലെ ഞാൻ ജയനേയും കൊണ്ട് സ്‌കൂൾ ബസ്സിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഗേറ്റിൽ ചാക്കോച്ചേട്ടൻ നിൽക്കുന്നത് കണ്ടു.
അയാളുടെ മുഖത്ത് ഭയങ്കര ദേഷ്യം!
എനിക്കപ്പോൾ മനസിലായി അയാൾക്ക്കാര്യം മനസ്സിലായി കാണുമെന്ന്.
ബെഡ്‌റൂമിൽ കുഞ്ഞുമോനുമായി നടന്ന കാര്യങ്ങൾ അയാളറിഞ്ഞിട്ടുണ്ട് എന്ന് ഞാൻ അനുമാനിച്ചു.
അതിന്റെയാണീ ദേഷ്യം.
ഞാൻ അയാളുടെ അടുത്തുകൂടി പോകുമ്പോൾ അയാള് ദേഷ്യപ്പെട്ട് മറ്റാരും കേൾക്കാത്ത വിധത്തിൽ അടക്കിയ സ്വരത്തിൽ പറഞ്ഞു:
"എനിക്കൊന്ന് സംസാരിക്കണം!"
ഞാനയാളെ അവഗണിച്ച് ബസ്സ് വരുന്നിടത്തേക്ക് പോയി.
ഞാൻ തിരികെ വന്നപ്പോൾ ചാക്കോച്ചേട്ടൻ അവിടെത്തന്നെയുണ്ട്.
കയ്യൊക്കെ എളിയിൽ കുത്തി കടന്നൽ കുത്തിയത് പോലെയുള്ള മുഖവുമായി.
തൊട്ടടുത്ത് കുഞ്ഞുമോൻ ഇരിക്കുന്നത് ഞാൻ കണ്ടു.
അവൻ വിഷമിച്ച് മുഖം കുനിഞ്ഞിരിക്കുന്നു.
മാത്രമല്ല അവന്റെ മുഖത്ത് എന്തോ അടികിട്ടിയത് പോലെയുള്ള പാടുകൾ!
അത്കണ്ട് ഞാനൊന്നമ്പരന്നു.
"മാഡം എനിക്ക് സംസാരിക്കണം എന്നാ ഞാൻ പറഞ്ഞെ!"
അയാൾ അൽപ്പം സ്വരമുയർത്തി പറഞ്ഞു.
"എനിക്ക് സമയമില്ല!"
ദേഷ്യത്തിൽ തന്നെഞാനയാൾക്ക് മറുപടി കൊടുത്തു.
എനിക്കയാളെ കൂടുതൽ ദേഷ്യം പിടിപ്പിക്കണമെന്ന് തോന്നി.
"ഇപ്പം! ഇപ്പത്തന്നെ സംസാരിക്കണം!!"
അനിയന്ത്രിതമായ ദേഷ്യത്തോടെ പറഞ്ഞിട്ട് അയാളെന്നെ നോക്കി.
തുടർന്നയാൾ കുഞ്ഞുമോനെയും ഭീഷണമായി നോക്കി.
"വാ ഇങ്ങോട്ട്!"
എന്നെ നോക്കി അത് പറഞ്ഞ് അയാൾ തിരിഞ്ഞ് നടന്നു.
പിന്നെ തിരിഞ്ഞു നിന്ന് കുഞ്ഞുമോനെ നോക്കി.
"നിന്നോടിനി പ്രത്യേകിച്ച് പറയണോ?"
കുഞ്ഞുമോൻ എഴുന്നേറ്റു.
അയാളുടെ പിന്നാലെ ചെന്നു. ഞാൻ പതിയെ ചുറ്റുമൊന്ന് വീക്ഷിച്ചു.
അടുത്ത ഫ്‌ലാറ്റിലെ ആരും തന്നെ നോക്കുന്നില്ല എന്നുറപ്പ് വരുത്തി ചാക്കോച്ചേട്ടൻ
💬 Comments
View all comments