0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha]

Author : സ്മിത Read All Parts 9722
ഞാനാണ്അയാളെ ഉപയോഗിക്കുന്നത് എന്ന്!
"ഓക്കേ," അവസാനം ഞാൻ പറഞ്ഞു. "എന്ത് ഓക്കേ എന്ന്?" ചാക്കോച്ചേട്ടൻ ദേഷ്യം വിടാതെ ചോദിച്ചു. "നിങ്ങളെ ഞാൻ താഴ്ന്ന രീതിയിൽ ആയിട്ടാണ് കാണുന്നതെങ്കിൽ ....അങ്ങനെയാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ.... അങ്ങനെ ചിന്തിക്കേണ്ട എന്നാണ് പറഞ്ഞത്...ഞാൻ എനിക്ക് തുല്യനായ ഒരാളായിട്ട് തന്നെയാണ് നിങ്ങളെ കണ്ടിട്ടുള്ളത്‌..." "എന്നുവെച്ചാൽ ഞാനുമായുള്ള ബന്ധം മാഡം ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നോ?" "ഇനിയും മനസ്സിലായില്ല എന്ന് വെച്ചാൽ കഷ്ടമാണ്" ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. "ശരി! എന്തുതരം ബന്ധം?" "ഹോ! എന്ത് തരം ബന്ധവാ നമ്മള് തമ്മി ഒണ്ടാരുന്നേ?" "എനിക്ക് വേണ്ടത് ഞാനും ദേവൂട്ടിയും എങ്ങനെയാണോ അതുപോലെയുള്ള ഒരുബന്ധമാണ് എനിക്ക് മാഡത്തിനോട് വേണ്ടത് ..” "സമ്മതം," ഞാൻ ശബ്ദം താഴ്ത്തി പുഞ്ചിരിയോടെ പറഞ്ഞു. ഞാൻ അയാളുടെ മുഖത്ത് നോക്കി. രാജേഷേട്ടാ! ആ നിമിഷം ലോകത്തെ ഏറ്റവും സുന്ദരനായ മനുഷ്യനായി അയാൾ മാറിയത് പോലെ എനിക്ക് തോന്നി. "നിങ്ങൾ എന്റെയാണ് ..ഞാൻ നിങ്ങളുടേതും...!" എങ്ങനെ പറഞ്ഞു, പറയാനുള്ള ശക്തി എങ്ങനെ എനിക്ക് കിട്ടിയെന്ന് അറിയില്ല. എങ്കിലും ലജ്ജയേതുമില്ലാതെ, നിബന്ധനകളേതുമില്ലാതെ ഞാൻ അയാളുടെ കണ്ണുകളിൽ നോക്കി അങ്ങനെ പറഞ്ഞു. അപ്പോൾ അയാൾ എന്റെ നേർക്കടുത്തു. എന്റെ തൊട്ടുമുന്പിൽ നിന്നു. അയാളെന്നെ കെട്ടിപ്പിടിച്ചു. കുഞ്ഞുമോൻ അമുറിയിൽ ഉണ്ടെന്നുള്ളത് ഗൗനിക്കാതെ ഞാനും അയാളെ കെട്ടിപ്പിടിച്ചു. [തുടരും]

💬 Comments

View all comments