0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha]

Author : സ്മിത Read All Parts 23K
ഞാൻ ചിരിച്ചു. "നിന്നോട് ഒരു ജോക്ക് പോലും പറയാൻ പറ്റത്തില്ലല്ലോ! എന്റെ പടച്ചോനെ!” "ജോക്ക് ഒക്കെ കൊള്ളാം ," ദേഷ്യം വിടാതെ ഗീതിക പറഞ്ഞു. "ഇതുപോലെയുള്ള ജോക്ക് വേണ്ട!" "സോറീഡീ ഗീതു!" ഞാൻ ശരിക്കും ക്ഷമായാചനംചെയ്തു. "നീക്കിത്രേം അപ്പ്സെറ്റാവൂന്ന് ശരിക്കും ഞാനോർത്തില്ല!" ഏതാനും നിമിഷങ്ങൾ ഗീതിക എന്നെ ദേഷ്യത്തോടെ നോക്കിയിരുന്നു. പിന്നെപറഞ്ഞു:- "ഞാൻകിടക്കാൻ പോകുവാ !ഗുഡ്ബൈ!" അവൾ സ്‌കൈപ്പ് ലോഗ് ഓഫ് ചെയ്തു. ഗീതികയുടെ പെട്ടെന്നുള്ള പ്രതികരണം എന്നെ അക്ഷരാർത്ഥത്തിൽ അന്ധാളിപ്പിച്ചു. അവളെ ഇതുപോലെ ദേഷ്യപ്പെട്ട് ഞാൻ മുമ്പ് കണ്ടിട്ടേയില്ല. പൊതുവെ ശാന്തയും ലജ്ജാശീലയും സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു സ്വഭാവപ്രകൃതക്കാരിയുമാണവൾ.
ഞങ്ങളുടെ ഇത്രവർഷങ്ങളിലെ വിവാഹജീവിതത്തിലൊരിക്കൽപ്പോലും എന്നോട് ശബ്ദമുയർത്തി അവൾ സംസാരിച്ചിട്ടില്ല. സ്വരച്ചേർച്ചയുണ്ടാകുമ്പോൾ സാധാരണഗതിയിൽ ഞാന്പറഞ്ഞതിനോട് യോജിക്കുകയാണ് അവൾ സാധാരണ ചെയ്യാറുള്ളത്. അസന്തുഷ്ടയാകുമ്പോൾ അത് പ്രകടിപ്പിക്കുന്നതാകട്ടെ, പരിഭവം കാണിച്ചും കണ്ണുകൾ നിറച്ചും അല്ലെങ്കിൽ നിശ്ശബ്ദയായിത്തീർന്നും.പക്ഷെ ഇതുപോലെയൊരു പ്രതികരണം തികച്ചും അപ്രതീക്ഷിതം. ഇത്രമേൽ അപ്‌സെറ്റാകാൻ എന്തിരിക്കുന്നു? ഞാൻ സ്വയം ചോദിച്ചു. ഇതുപോലെ വരില്ലെങ്കിലും ഇതിനു സമാനമായ രീതിയിൽ പല കമൻറ്റുകളും മുമ്പൊക്കെ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. കമ്പികമൻറ്റുകൾ. അപ്പോഴൊക്കെ മുഖം കോട്ടിക്കാണിക്കുകയോ തമാശ രൂപത്തിൽ അടിക്കാൻ കൈയ്യുയർത്തുകയോ ഒക്കെയാണ് ചെയ്തിട്ടുള്ളത്. അവളോട് ഫോണിലൂടെയൊന്ന് സംസാരിച്ചാലോ എന്ന് ഞാൻ ഓർത്തു. പക്ഷെ നല്ല കലിപ്പിലാണ്. അൽപ്പ സമയം ഒറ്റയ്ക്ക് സ്വസ്ഥമായിരിക്കട്ടെ. അതാണ് നല്ലത്. അപ്പോഴേ ദേഷ്യം ശരിക്ക് പോവുകയുള്ളൂ. പക്ഷെ അരമണിക്കൂർ കഴിഞ്ഞപ്പോൾ സ്‌കൈപ്പ് സ്‌ക്രീൻ ശബ്ദം കേൾപ്പിക്കാൻ തുടങ്ങി. ഞാൻ ലാപ്പിലേക്ക്, മോണിറ്ററിലേക്ക്, നോക്കി. ഗീതികയുടെ മനോഹരമായ , പുഞ്ചിരിയ്ക്കുന്ന മുഖം ഞാൻ കണ്ടു. "ഐം സോറി..." സംഗീതം തുളുമ്പുന്ന

💬 Comments

View all comments