Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha]
സ്വരത്തിൽ അവൾ പറഞ്ഞു.
"സോറി..എന്താണ് എനിക്ക് പറ്റിയത് എന്നറിയില്ല...ഞാൻ..."
"സോറീടീ മോളെ,"
അവളെ തുടരാനനുവദിക്കാതെ ഞാൻ പറഞ്ഞു.
"നീ ഇത്രേം അപ്പ്സെറ്റാവൂന്ന് ഞാനും ഓർത്തില്ല,"
"എന്റെ മിസ്റ്റേക് ആണ് ...ആക്ച്വലി ..ഞാൻ..."
"അല്ല മോളെ ..ഞാനാ നിനക്ക് ഇഷ്ടമില്ലാത്തതൊക്കെ പറഞ്ഞ് ..."
"അല്ല രാജേഷേട്ടാ..."
അവളുടെ സ്വരത്തിൽ വല്ലാത്ത കുറ്റബോധമുണ്ടെന്ന് ഞാൻ കണ്ടു.
"ശരിക്ക് പറഞ്ഞാൽ ...ഞാൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ...."
"എന്ന് വെച്ചാൽ?"
എനിക്കവൾ പറയുന്നത് മനസിലായില്ല.
"ഈശ്വരാ..."
അവളുടെ മുഖത്തിപ്പോൾ ലജ്ജയും പുഞ്ചിരിയും ഒരുപോലെ കടന്നുവന്നു.
"എനിക്കറിഞ്ഞകൂടാ രാജേഷേട്ടാ എങ്ങനെയാ അത് പറയ്യാന്ന്..."
ഗീതിക ഇരുകൈകളും കൊണ്ട് മുഖം മറച്ചു.
"പറയെടാ കുട്ടാ ..."
ഞാനവളെ പ്രോത്സാഹിപ്പിച്ചു.
കുറച്ച് നിമിഷങ്ങൾ അവൾ മുഖം അതുപോലെ മറച്ചുപിടിച്ചു.
പിന്നെ സാവധാനം കൈകൾ മാറ്റി.
"ഞാൻ ...രാജേഷേട്ടാ..സത്യമായും എന്നെ കളിയാക്കരുത്,"
"ഇല്ലേടീ നീ പറ!"
"ഞാൻ ചാക്കോ ചേട്ടനെ സ്വപ്നം കണ്ടു!"
"ഓക്കേ .... അതിന്?"
"ആ സംഭവം കണ്ട രാത്രീല്...അത് ...അത് ..രാജേഷേട്ടൻ പറഞ്ഞ പോലെ ..മുമ്പേ പറഞ്ഞില്ലേ ...ദേവൂട്ടിയുടെ സ്ഥാനത്ത് ഞാൻ ..ചാക്കോചേട്ടന്റെ കൂടെ ..അങ്ങനെ ...ശ്യോ!!"
ലജ്ജ കൊണ്ട് അവളുടെ മുഖം വല്ലാതെ ചുവന്നു തുടുത്തു.
"ഓക്കേ...എന്നിട്ട്?"
"എന്നിട്ടോ?"
"ആഹ്! എന്നിട്ട് നീ എന്ത് ചെയ്തു?"
"സ്വപ്നത്തിലോ?"
"അല്ല റിയൽ ആയി?"
"ശ്യേ!നെവർ!!"
അവൾ പെട്ടെന്ന് പറഞ്ഞു.
"അത് വെറും ഒരു സ്വപ്നമല്ലേ? അത് കഴിഞ്ഞ് ആ സ്വപ്നത്തെക്കുറിച്ച് ഞാൻ ..എപ്പോഴും ..ഇങ്ങനെ ഓർത്ത് ..യൂ നോ ...അതോർക്കുമ്പം എനിക്ക് വല്ലാത്ത ..യൂ നോ ..വല്ലാത്ത ഒരു ഫീൽ..."
ഞാൻ ചാരിയിരുന്ന്
💬 Comments
View all comments