0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 23 [Smitha] [Climax]

Author : സ്മിത Read All Parts 10097

അവരാതി...”

അവരെ നോക്കി അയാള്‍ തുടര്‍ന്നു.

“ഇനി അവളെ കാണണം. കൊന്ന് ഈ കെട്ടിടത്തിന്‍റെ ഭിത്തിയേല്‍ ഒട്ടിച്ചുതേക്കാന്‍...”

അയാള്‍ പുറത്തേക്ക് പോയി.

“കു ..കുഞ്ഞ് ..മൊ ..ഒഹ്!! കുഞ്ഞ് മോനെ,”

ഞരങ്ങി വേദനിച്ച് ചാക്കോ കുഞ്ഞുമോനെ വിളിച്ചു.
കുഞ്ഞുമോന്‍ നിലത്ത് കിടന്നുകൊണ്ട് അയാളെ നോക്കി.

“നെനക്ക് എഴുന്നേല്‍ക്കാന്‍ പറ്റുവോ? പറ്റൂങ്കി എങ്ങനേം ദേവൂനെ വിവരം അറിയിക്ക്... അവളിപ്പം ആ സെക്രട്ടറീടെ വീട്ടി കാണും...”

അത് കേട്ട് കുഞ്ഞുമോന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
സാവധാനം അവന്‍ എഴുന്നേറ്റു നിന്നു.

“വേഗം അറിയിക്കടാ...”

ദയനീയമായ സ്വരത്തില്‍ ചാക്കോ വിളിച്ചു പറഞ്ഞു.

“അല്ലെങ്കി ആ പിശാച് അവളെ കൊല്ലും!”

ഇത്രയും കണ്ടു കഴിഞ്ഞപ്പോള്‍, കാര്യങ്ങളെല്ലാം കൈ വിട്ടുപോകുന്നു എന്ന് എനിക്ക് തോന്നി.

ഗീതികയുടെ ജീവിതവും ഒരു പക്ഷെ അപകടത്തിലാകും.
ഇതിനൊക്കെ കാരണം ഞാനാണ്.
എന്‍റെ വൈകൃതചിന്തകളാണ് ഇതൊക്കെ തുടങ്ങി വെച്ചത്.
ഗീതികയ്ക്ക് മറ്റു പുരുഷന്മാരോട് ഒരു ആകര്‍ഷണം ഉണ്ടായിരുന്നു എന്നത് നേര്.
പക്ഷെ തന്‍റെ വാക്കുകളും പ്രോത്സാഹനങ്ങളുമാണ് അത് ആളിക്കത്തിച്ചത്.
എനിക്ക് ഭയമേറി.
ഞാന്‍ പെട്ടെന്ന് വസ്ത്രം ധരിച്ചു,
ഹോട്ടല്‍ മുറിയുടെ വെളിയില്‍ കടന്നു.
കതക് പൂട്ടി പുറത്തേക്ക് നടന്നു.
ഏറ്റവുമാദ്യം കണ്ട ടാക്സിയില്‍ കയറി പെട്ടെന്ന് തന്നെ ഫ്ലാറ്റിലെത്തി.
ഗേറ്റിലെത്തിയ ഞാന്‍ അമ്പരന്നു.
ആളുകള്‍ കൂടി നില്‍ക്കുന്നു.
ആളുകളുടെ മുഖങ്ങളില്‍ സംഭ്രമവും പരിഭ്രാന്തിയും.
ടാക്സിയില്‍ നിന്നിറങ്ങി ഞാന്‍ അകത്തേക്ക് ഓടി.

“എന്താ? എന്ത് പറ്റി?”

ഞാന്‍ ആദ്യം കണ്ടയളോട് ചോദിച്ചു.
ടൌണില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന രാഘവന്‍ ആണ് അയാള്‍.

“എന്താ എന്ത് പറ്റി രാഘവേട്ടാ? ആളുകള്‍ ഒക്കെ ഇങ്ങനെ?

“എഹ്?”

എന്നെക്കണ്ട് അയാള്‍ അദ്ഭുതപ്പെട്ടു.
അയാളുടെ മുഖത്ത് അതിയായ അതിശയവും അവിശ്വസനീയതയും നിറഞ്ഞു.

“രാജേഷോ! നീയെപ്പം വന്നു! നല്ല സമയത്താ നീ വന്നെ...നിന്‍റെ കൊച്ചിനെ നമ്മടെ സെക്യൂരിറ്റിക്കാര് രണ്ടുപേരും കൊല്ലാന്‍ നോക്കി...കഷ്ട്ടിച്ച് രക്ഷപ്പെട്ടു!!”

എനിക്ക് തലചുറ്റുന്നത് പോലെ തോന്നി.
ഞാന്‍ സമീപത്ത് കണ്ട ബെഞ്ചില്‍ ഇരുന്നു.

“ജയന് ..ജയന് എന്താ പറ്റിയെ? എന്ത്യേ ഗീത് ..ഗീതിക..എന്ത്യേ?”

“അപ്പം നീ കാര്യം ഒന്നും അറിഞ്ഞില്ല അല്ലെ?”

അയാള്‍ ചുറ്റും നോക്കി.

“ദേ! എല്ലാരും ഒന്ന്

💬 Comments

View all comments