0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 23 [Smitha] [Climax]

Author : സ്മിത Read All Parts 10126

വേറെ ഇല്ല....”

എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഗീതികയുടേയും.
ഞാന്‍ ജയന്‍റെ നെഞ്ചില്‍ പതിയെ മുഖം ചേര്‍ത്തു.
അവന്‍റെ ദേഹത്ത് മാമാ എര്‍ത്ത് പെര്‍ഫ്യൂമിന്റെ സുഖകരമായ സുഗന്ധം.
വളരെ ഇഷ്ടമാണ് അവനാ പെര്‍ഫ്യൂം.
അതാകട്ടെ വളരെ അധികം ദേഹത്ത് ഇടുകയും ചെയ്യും അവന്‍.
നിന്‍റെ സുഗന്ധം നിറഞ്ഞ കുട്ടിക്കാലത്തെ ദുര്‍ഗന്ധമുള്ളതാക്കിയത് നിന്‍റെ അപ്പനും അമ്മയും തന്നെയാണല്ലോ എന്‍റെ കുഞ്ഞേ!
കണ്ണുകള്‍ നിറഞ്ഞ് അവന്‍റെ നെഞ്ചിലൂടെ ഒഴുകിയപ്പോള്‍ ഞാന്‍ സ്വയം പഴിച്ചുകൊണ്ട് പറഞ്ഞു.
പക്ഷെ ഇനി അങ്ങനെയുണ്ടാവില്ല എന്‍റെ കുരുന്നെ!
ഒരിക്കലുമുണ്ടാവില്ല നിന്‍റെ ജീവിതത്തില്‍ ഇതുപോലെ ഒരനുഭവം!
ദൃഡമായ മനസ്സോടെ ഞാന്‍ മന്ത്രിച്ചു.

“കുഞ്ഞ് ഉറങ്ങട്ടെ...”

ഡോക്റ്റര്‍ പറഞ്ഞു.

“നിങ്ങള്‍ അല്‍പ്പം എല്ലാവരും പുറത്ത് നില്‍ക്കൂ...”

ഞാനും ഗീതികയും പുറത്തേക്ക് നടന്നു.
അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ചിരുന്നു.
എന്നെ നോക്കുമ്പോഴൊക്കെ കുറ്റബോധംകൊണ്ട് വിങ്ങിപ്പൊട്ടുന്ന ഭാവമായിരുന്നു അവള്‍ക്ക്!
ഞങ്ങള്‍ വാരാന്തയിലെത്തി.
ഞങ്ങളുടെ അയല്‍ഫ്ലാറ്റില്‍ താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു.
പിന്നെ ഗബ്രിയേല്‍ അച്ഛനും.
രമേശന്‍ അച്ഛനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്.
ഞാന്‍ അവരുടെ അടുതെത്തി.
തൊട്ടടുത്ത്.
പെട്ടെന്ന് എന്‍റെ മുഖത്ത് ചുളിവുകള്‍ വീണു.
ഞാന്‍ ഒന്ന് ഞെട്ടി.
ഈശ്വരാ...
ഞാന്‍ സ്വയം വിളിച്ചു.
എന്‍റെയുള്ളം കോപം കൊണ്ട് തിളയ്ക്കാന്‍ തുടങ്ങി.

“അച്ഛാ...”

ഞാന്‍ ഫാദര്‍ ഗബ്രിയേലിനെ വിളിച്ചു.

ഫാദര്‍ എന്‍റെ തോളില്‍ കൈ വെച്ചു.

“സാരമില്ല മോനെ...എല്ലാം ശരിയാകും....”

“ഹ്മം ..അങ്ങനെയാകട്ടെ..ഫാദര്‍ പ്രാര്‍ഥിക്കണം...”

“പിന്നെന്താ! അത് എപ്പോഴും ഉണ്ടാവും!”

“നല്ല സ്മെല്‍...ഫാദര്‍ ഏത് പെഫ്യൂമാ യൂസ് ചെയ്യുന്നേ?”

“പെര്‍ഫ്യൂമോ?”

ഫാദര്‍ ചിരിച്ചു.

“വല്ല കുന്തിരിക്കത്തിന്‍റെയോ സാമ്പ്രാണിത്തിരീടെയോ സ്മെല്‍ ആരിക്കും കുഞ്ഞേ!”

“ഞാനും ഫാദറിനെപ്പോലെയാ,”

രമേശന്‍ ചിരിച്ചു.

“ഞാനും ഉപയോഗിക്കില്ല ഒരു പെര്‍ഫ്യൂമും...ഇതുവരേം ഒരു പെര്‍ഫ്യൂമും യൂസ് ചെയ്തിട്ടില്ല ഞാന്‍! അതൊക്കെ ഭയങ്കര അപകടമാ...മാത്രമല്ല എല്ലാരോടും ഞാന്‍ പറയുകേം ചെയ്യും...ശാസ്ത്രജ്ഞന്‍റെ കടമ!”

രമേശന്‍ ചിരിച്ചു.

“രമേശാ...”

ഞാന്‍ അവനെ വിളിച്ചു.
രമേശന്‍ എന്നെ നോക്കി.

“ഒന്നും പേടിക്കേണ്ട രാജേഷേ...”

എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“ഹോസ്പ്പിറ്റലില്‍ ജയനെ കൊണ്ടുവന്നപ്പം നീ കൂടെ ഉണ്ടായിരുന്നോടാ?”

“ഇല്ലടാ..ഞാന്‍ ലാബില്‍ ആരുന്നു...വിവരം അറിഞ്ഞത് പുറത്ത് ബഹളം കേട്ട് ഞാന്‍ കൊമ്പൌണ്ടിലേക്ക്

💬 Comments

View all comments