Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 7 [Smitha]
അപ്പാർട്ട്മെന്റിലേക്ക് പോകുവാൻ അപ്പോൾ തോന്നിയില്ല.
ചാക്കോച്ചേട്ടന്റെയും കുഞ്ഞുമോന്റെയും മുഖങ്ങളിലെ ഭാവം അഭിമുഖീകരിക്കാൻ എനിക്കവുമായിരുന്നില്ല.
പക്ഷെ എന്ത് ചെയ്യണം?
അപ്പോഴാണ് കൈയിലിരുന്ന പേഴ്‌സിലേക്ക് ഞാൻ നോക്കിയത്.
ഗേറ്റിന് വെളിയിലെ പാൽക്കാരന്റെ കടയിൽ കയറണമെന്നുദ്ദേശിച്ച് പേഴ്‌സ് ഞാനെടുത്തിരുന്നു.
പാൽ വാങ്ങുന്നതിന്റെ പണം മാസാവസാനമാണ് കൊടുക്കാറ്.
അയാൾക്കതാണ് ഇഷ്ടം.
ചില്ലറയല്ലാതെ ഒരുമിച്ചൊരു തുക കിട്ടുന്നതാണ് നല്ലതെന്നാണ് അയാളെപ്പോഴും പറയാറുള്ളത്.
കയ്യിൽ പേഴ്‌സും പേഴ്സിൽ പണവുമുണ്ട്.
കുളി കഴിഞ്ഞതാണ്.
അത്യാവശ്യം നല്ല സാരിയാണ് ഉടുത്തിരുന്നത്.
കുഴപ്പമില്ലാതെ മേക്കപ്പും ചെയ്തിട്ടുണ്ട്.
ഞാൻ ചുറ്റും നോക്കി.
ചാക്കോച്ചേട്ടൻ ഗേറ്റിനടുത്ത് നിന്ന് എന്നെ നോക്കി നിൽക്കുകയാണ്.
അപ്പോഴാണ് ആളില്ലാതെ വരുന്ന ഒരു റിക്ഷാ ഞാൻ കണ്ടത്.
ഞാനത് കൈകാണിച്ചു നിർത്തി.
"മാഡം,"
റിക്ഷാക്കാരൻ ചോദിച്ചു.
"എങ്ങോട്ടാ പോകണ്ടേ?"
ഞാൻ തലകുടഞ്ഞു.
എന്താ ചോദിച്ചത് അയാൾ?
മനസ്സ് മുഴുവനും ചാക്കോയുടെയും കുഞ്ഞുമോന്റെയും ചിരിയും പരിഹാസവും നിറഞ്ഞ മുഖങ്ങളാണ്.
"എങ്ങോട്ടാ പോകേണ്ടതെന്ന്?"
ഓട്ടോറിക്ഷാക്കാരൻ ശബ്ദമുയർത്തി ചോദിച്ചു.
"ഇനോർബിറ്റ് മാൾ!"
ഞാൻ പറഞ്ഞു.
ചുരുക്കി പറഞ്ഞാൽ ചാക്കോച്ചേട്ടനെ നേർക്ക് നേർ കാണേണ്ട സന്ദർഭം ഞാൻ ബോധപൂർവ്വം ഒരു ദിവസത്തേക്കെങ്കിലുമൊഴിവാക്കി.
ഞാൻ മാളിലേക്ക് പോയി.
കുറച്ച് ഷോപ്പിംഗ് ചെയ്തു.
കുറച്ച് പുസ്തകങ്ങൾ വാങ്ങി.
ഒരു സിനിമ കണ്ടു.
നല്ലൊരു റെസ്റ്റോറൻറ്റിൽ ലഞ്ച് കഴിച്ചു.
അതൊക്കെ ചെയ്തു കഴിഞ്ഞ് പിന്നെയും അൽപ്പം കൂടി സമയം കിട്ടിയപ്പോൾ ഞാൻ മമ്മിയെ വിളിച്ചൽപ്പം സംസാരിച്ചു.
അപ്പോഴേക്കും ജയകൃഷ്ണന്റെ സ്‌കൂൾ വിടുന്ന സമയം ഏകദേശമായിരുന്നു .
ഒരുഓട്ടോറിക്ഷാ വിളിച്ച് ഞാൻ സ്‌കൂളിലേക്ക് ചെന്നു.
ബസ്സ് ഡ്രൈവറോട് പറഞ്ഞിട്ട് ഞാനവനെയും കൊണ്ട് പാർക്കിലേക്ക് പോയി.
അവനിഷ്ടമുള്ള പലഹാരങ്ങളും ഐസ്ക്രീമുമൊക്കെ വാങ്ങിക്കൊടുത്ത് ഞാൻ അവൻ പറഞ്ഞതനുസരിച്ച് ഒരു കാർട്ടൂൺ മൂവി കാണിക്കാൻ വീണ്ടും തീയറ്ററിൽ പോയി.
ഇതെല്ലം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി പത്തര കഴിഞ്ഞിരുന്നു.
ഗേറ്റിലെത്തിയപ്പോൾ ചാക്കോച്ചേട്ടനെ അവിടെയൊന്നും കണ്ടില്ല.
കുഞ്ഞുമോൻ ഗേറ്റിനടുത്ത് ആരോടോ സംസാരിച്ച് നിൽക്കുന്നത് കണ്ടു.
ജയകൃഷ്ണനെയും കൊണ്ട് ഞാൻ തിടുക്കത്തിൽ അകത്തേക്ക് പോയത്കൊണ്ട് അവനെന്നെ കണ്ടില്ല.
സ്‌കൂൾ വിട്ടതിന് ശേഷം ഫ്‌ളാറ്റിലെത്തുവോളവും ജയൻ നല്ല സന്തോഷത്തിലും ഉത്സാഹത്തിലുമായിരുന്നെങ്കിലും അകത്ത് കയറിയതേ അവനുറക്കം തൂങ്ങാൻ തുടങ്ങി.
നാളെ എന്താകുമെന്നോ
💬 Comments
View all comments