Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]
വളർന്നു വന്നപ്പോൾ ജിബിന്റെ പല രീതികളും മാറി അവൻ ഒരുപാട് തെറ്റുകൾ ചെയ്യാൻ തുടങ്ങി..
അയാൾ വിതുമ്പി...
പോട്ടെ സാർ.. നമുക്കിവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാം.. ഗിരീഷ് സ്റ്റാഫിനെ ശേഖരനെ വീട്ടിലെത്തിക്കാൻ ഏർപ്പാടാക്കി.. അനാഥാലയത്തിന് നല്ലൊരു തുകയും കൊടുത്തു നേരെ വീട്ടിലേക്ക് പാഞ്ഞു..
വീട്ടിലെത്തിയപ്പോൾ അമ്മായിയും അമ്മാവനും ആകെ പരിഭ്രാന്തരായി നിൽക്കുവാണ്.. അനഘ പെട്ടെന്ന് ബാഗുമായി വണ്ടിയുമെടുത്ത് പോയി നിങ്ങൾ തമ്മിലെന്താ ഉണ്ടായേ എന്നവരവനോട് ചോദിച്ചു..
ഗിരീഷ് മറുപടിയൊന്നും പറയാതെ റൂമിലേക്ക് ചെന്നു അവടെ അവളുടെ സാധനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല വിവാഹ മോതിരവും താലി മാലയും മേശക്ക് മേലെ ഊരി വച്ചിരുന്നു..
അവൾക്കായി വാങ്ങി നൽകിയ കാറും അവളുടെ അക്കൗണ്ടിൽ പുതിയൊരു പ്രോപ്പർട്ടി വാങ്ങാനായി ഇട്ട 50 ലക്ഷം രൂപയും അവള് കൊണ്ട് പോയിരുന്നു..
*** ഇനി മുതൽ ഒറിജിനൽ പേരായ സ്വാതി ജിബിൻ എന്നായിരിക്കും പറയുന്നത് ******
ഗിരീഷ് മദ്യപാനത്തിലേക്ക് കടന്നു.. അവള് കൊണ്ട് പോയ പണം കാർ അതൊന്നും അവനയൊന്നുമല്ലായിരുന്നു.. അവനത്രയും സ്നേഹിച്ചിട്ടും അവൾക്ക് ഇങ്ങനെ ചെയ്യാൻ തോന്നി എന്നതിലായിരുന്നു അവനു വിഷമം..
അമ്മായിയോടും അമ്മാവനോടും ചെറിയൊരു സൗന്ദര്യപ്പിണക്കം കാരണം അവൾ വീട്ടിലേക്ക് പോയിരിക്കുവാണെന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ...
അവളെ ഓർത്ത് ഭ്രാന്തമായി കരയാനും മറക്കാനായി ബോധം കേട്ടുറങ്ങാനായി മദ്യത്തെ ആശ്രയിക്കുകയുമാണ് അവൻ ചെയ്തത്...
അടുത്ത പോലീസ് ഉദ്യഗസ്ഥരോട് തിരക്കി അവൻ കാര്യങ്ങളറിഞ്ഞു ജിബിൻ വലിയൊരു ഫ്രോഡ് ആണ്.. മയക്കുമരുന്ന് കള്ളപ്പണം കഞ്ചാവ് തുടങ്ങി കുറെ പരിപാടികൾ ഉണ്ടായിരുന്നു അകത്തു കിടന്നിട്ടുമുണ്ട് ഇപ്പോൾ കുറച്ചു നാളായി ഫീൽഡിലില്ല ഇപ്പോൾ അവന്റെ പുതിയ തന്ത്രമാണ് പെണ്ണ്
💬 Comments
View all comments