0%

Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 999

കണ്ടും ചിലവഴിക്കുന്നതായിരുന്നു അവനേറ്റവും സന്തോഷം..

വയസ്സ് 25 ആയപ്പോഴേ കല്യാണക്കാര്യം പറയുമായിരുന്നു എങ്കിലും അവനത് ചെവിക്കൊണ്ടിട്ടേയില്ല ഒരു പെൺ കൂടെ വേണം എന്നവന് തോന്നീട്ടില്ല എന്ന കരുതി അവനു പെണ്ണുങ്ങളെ ഇഷ്ടമല്ല എന്നല്ല എന്തോ തോന്നീട്ടില്ല.. അങ്ങനെ ഒരു ദിവസം കണക്കുകൾ എല്ലാം നോക്കി ഇരുന്നപ്പോഴാണ് ഫേസ്ബുക്കിൽ അവനൊരു മെസ്സേജ് വരുന്നത് അനഘ എന്ന പേരിലുള്ള ഒരു അക്കൗണ്ടിൽ നിന്നും.. ഗിരീഷിന് ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിൽ നിന്നും മെസ്സേജ് വരുന്നത്..

അവൻ തിരിച്ചയച്ചു..

ഹായ് ..

ഹായ് ഗിരീഷേട്ടാ ..

ഇതാരാ ??

ഞാനാ അനഘ എന്നെ ഓര്മ ഇല്ലേ ??

സോറി മനസ്സിലായില്ല ...

ഞാനാ ശ്രീധരൻ അമ്മാവന്റെ മോള് നമ്മൾ കുഞ്ഞിലേ കണ്ടിട്ടുള്ളൂ...

ശ്രീധരൻ അമ്മാവൻ ?? സോറി മനസ്സിലായില്ല .....

ഇത് ലക്ഷ്മി അപ്പച്ചീടെ മോൻ ഗിരീഷേട്ടനല്ലേ പാലക്കാടുള്ളത് ..

സോറി ഞാൻ താങ്കളുദ്ദേശിക്കുന്ന ആളല്ല...എന്റെ അമ്മേടെ പേര് ജയന്തി എന്നാണ് 'അമ്മ മരിച്ചിട്ടിപ്പോൾ 15 കൊല്ലത്തിൽ കൂടുതലായി..

അയ്യോ സോറി ആള് മാറി പോയി സോറി സോറി..

ഏയ് സാരല്ല അനഘ...താൻ എന്ത് ചെയ്യുന്നു..

ഞാനിപ്പോൾ ബിടെക് കഴിഞ്ഞ് നിൽക്കുവാണ് താങ്കളോ ?

ഞാനിവിടെ ഒരു തുണിക്കടയിലെ മാനേജർ ആണ്.....

അങ്ങനെ അവരുടെ സംസാരം തുടർന്ന് വളരെ വേഗം അവർ അടുത്തു പക്ഷെ ഗിരീഷ് ഒരിക്കൽ പോലും താനിത്രയും വലിയ സമ്പന്നൻ ആണെന്നവളോട് പറഞ്ഞില്ല...ചാറ്റിലൂടെയും വിളിയിലൂടെയും അവരുടെ ബന്ധം വളർന്നു വലുതായി..അവളോട് എപ്പോഴും സംസാരിച്ചിരിക്കാൻ അവനു തോന്നി.. അങ്ങനെ അവർ തമ്മിൽ കാണാൻ തീരുമാനിച്ചു..

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചവർ

💬 Comments

View all comments