Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]
കണ്ടു മുട്ടാൻ തീരുമാനിച്ചു .. അങ്ങനെ പറഞ്ഞ സമയത്ത് ഗിരീഷ് അവിടെ എത്തി അവിടെ വച്ചവന്റെ പെണ്ണിനെ ആദ്യമായി കണ്ടു.. ഒരു ചുവന്ന ചുരിദാറിട്ട സുന്ദരിക്കുട്ടി അവനാകെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ആയി കാരണം അവന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് മാത്രമല്ല ഫോട്ടോകളിൽ കണ്ടതിനേക്കാൾ ഒരുപാട് സുന്ദരി ആയിരുന്നു അവൾ..
അവർ ഒരുമിച്ച് നടന്നു പാർക്കിൽ പോയി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചു.. പാർക്കിൽ വച്ചാണ് അവനാദ്യമായി അവളുടെ കൈ പിടിച്ചത്.. അന്നത്തെ കണ്ടു മുട്ടലിനു ശേഷം വീണ്ടും കാണാനുള്ള വെമ്പൽ രണ്ടു പേർക്കും ഉണ്ടായിരുന്നു .. അങ്ങനെ വീണ്ടുമവർ കണ്ടു മുട്ടി ഇത്തവണയും ട്രെയിനിൽ തന്നെയാണ് പോയത്..കോവളം ബീച്ചിലേക്ക് ബസിൽ ഒരുമിച്ച് സീറ്റിൽ കൈ പിടിച്ചിരുന്ന് പോയപ്പോൾ ഇതെന്റെ പെണ്ണാണെ എന്ന് വിളിച്ചു പറയാൻ ഗിരീഷിന് തോന്നി..
ബീച്ചിൽ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കവേ അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു... കുടയുടെ മറവിൽ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞു ഗിരീഷിന്റെ ചുണ്ടുകൾ അനഘയുടെ ചുണ്ടുകളിലേക്ക് നീങ്ങി അവരുടെ ആദ്യത്തെ ചുംബനം അത് നടക്കാൻ പോയതും അവരുടെ കുട വലിച്ചെറിഞ്ഞ് അവിടേക്ക് ഒരുത്തൻ കടന്നു വന്നതും വളരെ പെട്ടെന്നായിരുന്നു..
വന്ന പാടെ അനഘയെ പിടിച്ചെണീപ്പിച് കരണം പുകച്ചു അയാൾ..ഗിരീഷിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സമയം പോലും കിട്ടിയില്ല ..
അനഘ : അരുണേട്ടാ പ്ളീസ് ...
അരുൺ : കുടുംബത്തിന് മാനക്കേടുണ്ടാക്കാൻ ഇറങ്ങിയേക്കുവാണല്ലേടീ തേവിടിശീ..നീയേതാടാ നായെ അവൻ ഗിരീഷിന് നേരെ ചീറി..
അനഘ : ഞങ്ങൾ ഇഷ്ടത്തിലാണ് ഇത് ഗിരീഷേട്ടൻ..
അരുൺ : ഗിരീഷേട്ടൻ..
💬 Comments
View all comments