Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]
നിനക്കെന്റെ പെങ്ങളെ കിട്ടിയോളാടാ പ്രേമിക്കാൻ നായെ..അരുണിന്റെ കൈ ഗിരീഷിന് നേരെ പൊങ്ങി..
ഗിരീഷ് ആ കൈ തടഞ്ഞു കൊണ്ട് പറഞ്ഞു..
അരുൺ ദേഷ്യപ്പെടണ്ട എനിക്ക് അനഘയെ ഇഷ്ടമാണ് അവൾക്ക് എന്നെയും ഞാനവളെ കല്യാണം കഴിക്കും..
ഹ ഹ ഹ അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോഡാ ??
അരുൺ താൻ പറയുന്നത് മനസ്സിലാക്കണം ...എനിക്കവളെ ഇഷ്ടമാണ് ..
അരുൺ : എന്നാൽ താനവളെ കൊണ്ട് പൊയ്ക്കോ വിളിക്ക് അവൾ വരുന്നേൽ കൊണ്ട് പൊക്കോ..
ഗിരീഷ് : അനഖേ നിനക്കെന്നോടപ്പം വന്നൂടെ.. നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം..
അനഘ കരയാൻ തുടങ്ങി..
ഞാനെന്ത് ചെയ്യാനാ ഗിരീഷേട്ടാ അച്ഛനേം അമ്മയേം ഒക്കെ വിട്ട് അവരുടെ സമ്മതമില്ലാതെ ഞാനെങ്ങനെ വരാനാ... ഞാൻ അവരെ പറഞ്ഞു സമ്മതിപ്പിക്കാം .. അവരുടെ സമ്മതത്തോടെ നമുക്ക് ഒന്നാകാം..
അപ്പോഴേക്കും അനഘയെ വലിച്ചു കൊണ്ട് അരുൺ പോയി...
ഗിരീഷ് എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന് പോയി അവന്റെ ഉള്ളം പൊട്ടുന്നുണ്ടായിരുന്നു.. തിരികയെത്തിയ ഗിരീഷിനു അവളെ വിളികാനോ സംസാരിക്കാനോ ചാറ്റ് ചെയ്യാനോ പറ്റിയില്ല സോഷ്യൽ മീഡിയയിലൊക്കെ അവനെ ബ്ലോക്ക് ചെയ്തിരുന്നു നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു..
ഗിരീഷ് പതുക്കെ വിഷാദത്തിലേക്ക് വീണു തുടങ്ങി അവളില്ലാത്ത ജീവിതത്തെ അവനു സ്വപ്നം കാണാൻ പോലും പറ്റിയില്ല സംഭവം കഴിഞ്ഞ ഒരാഴ്ച ആകാറായപ്പോൾ അവനു രാത്രി ഒരു ഫോണിൽ നിന്നും കാൾ വന്നു..
ഹലോ..
അനഘയാ.. എനിക്കിനീം വീട്ടിൽ നില്ക്കാൻ പറ്റില്ല വേറൊരാളുമായി എന്റെ കല്യാണം ഉറപ്പിക്കുവാ ഞാൻ ഇവിടന്ന് ഇറങ്ങി ഇപ്പോൾ ട്രെയിൻ കേറാൻ പോകുവാണ് നാളെ വെളുപ്പിനെ അവിടെ
💬 Comments
View all comments