0%

Chapter Title : ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 1K

എത്തും എന്നെ വിളിക്കാൻ വരണേ ഏട്ടാ..

വളരെ വേഗത്തിൽ ഇത്രയും പറഞ്ഞ് കാൾ കട്ടായി..

ഗിരീഷിന് സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു..വെളുപ്പിനെ തന്നെ അവൻ സ്റ്റേഷനിലെത്തി ട്രെയിൻ വന്നു ഒരു ചെറിയ ബാഗുമായി അനഘ ഇറങ്ങി വന്നു..അവളാകെ ക്ഷീണിച്ചിരുന്നു കണ്ണാകെ കലങ്ങിയിരുന്നു.. അവനെ കണ്ട പാടെ അവളോടി വന്നവനെ കെട്ടിപ്പിടിച്ചു വീണ്ടും കരയാൻ തുടങ്ങി..

ഗിരീഷവളെ സമാധാനിപ്പിച്ചു.. മുഖത്താകെ ഉമ്മ വെച്ചു..

ഇരുവരും റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി പാർക്കിംഗ് സ്ഥലത്തേക്ക് പോയി അവിടെ അവന്റെ ബെൻസ് അൺലോക്ക് ചെയ്ത അവളെ കയറാനായി ക്ഷണിച്ചപ്പോൾ അനഘ ഞെട്ടിപ്പോയി..

ഇതാരുടെ കാറാണ് ഏട്ടാ ??

അതൊക്കെ പറയാം വാ കേറൂ..

വണ്ടി നേരെ അവന്റെ ബംഗ്ലാവിലേക്ക് കേറിയപ്പോൾ അനഘ വീണ്ടും ഞെട്ടി..

അനഘ : ഇതൊക്കെ എന്താണ് ഏട്ടാ ??

ഗിരീഷ് അവന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു..

എന്തിനാ ഏട്ടാ എന്നോടിത് മറച്ചു വച്ചത് ഏട്ടന്റെ സ്വത്ത് കണ്ടിട്ടാണ് ഞാൻ ഏട്ടനോടൊപ്പം വന്നതെന്നല്ലേ ആളുകൾ കരുതൂ..
അവൾ വിതുമ്പി...

കരയല്ലേ പെണ്ണെ എനിക്കറിയാല്ലോ നിന്നെ... വാ

അമ്മായിയും അമ്മാവനും അവർക്കായി കാത്തിരിക്കുവായിരുന്നു..അവർ സന്തോഷത്തോടെ അവളെ സ്വീകരിച്ചു..

പിറ്റേന്ന് തന്നെ അവരുടെ വിവാഹം കഴിഞ്ഞു..

അനഘ വീട്ടുകാരെ വിട്ടു മാറിയ വിഷമം മാറാൻ സമയമെടുക്കുമെന്ന് ഗിരീഷിന് അറിയാമായിരുന്നു അവൾ മിക്കപ്പോഴും അച്ഛന്റെയും അമ്മയുടെയും ഫോട്ടോകൾ നോക്കി കരയുമായിരുന്നു..ഗിരീഷ് അവൾക്കായി സമയം കൊടുത്തു അവളെ ഒന്നിനും അവൻ നിര്ബന്ധിച്ചില്ല..

ദിവസങ്ങൾ കടന്നു പോയി അവൾ പതുക്കെ സന്തോഷത്തിലേക്ക് വന്നു തുടങ്ങി.. ഗിരീഷ് ഒരുപാട് സന്തോഷവാനായിരുന്നു താൻ ആഗ്രഹിച്ച സ്നേഹിച്ച നല്ല

💬 Comments

View all comments