Chapter Title : ഗോൾ 1 [കബനീനാഥ്]
സുഹാനയ്ക്ക് ഉണ്ടായിരുന്ന സ്കൂട്ടി സൽമാൻ ഒലിപ്പുഴയ്ക്ക് കൊണ്ടുപോയതായിരുന്നു…
കുറച്ചു ദിവസങ്ങളായി ബസ്സിലാണ് അവൾ പോയി വരുന്നത്……
അബ്ദു റഹ്മാനും ഭാര്യ ഫാത്തിമയ്ക്കുമൊപ്പമാണ് ഇരുനില വീട്ടിൽ സുഹാനയുടെ ജീവിതം…..
ബസ് സ്റ്റോപ്പിലേക്ക് കുറച്ചു നടക്കാനുണ്ട്…
ചുരിദാർ ആയിരുന്നു അവളുടെ വേഷം..
പരിചയക്കാർ സുഹാനയെ നോക്കി ചിരിച്ചു…
അവളും പുഞ്ചിരി മടക്കി കൊടുത്തു..
അന്ന് സ്കൂൾ ഇല്ലാത്തതിനാൽ ബസ് സ്റ്റോപ്പിൽ അധികം ആളില്ലായിരുന്നു…
സ്റ്റോപ്പിനു മുന്നിൽ ഒരു കാർ നിർത്തിയിട്ടിരുന്നതിനാൽ, കാറിനെ ഓവർ ടേക്ക് ചെയ്താണ് അവൾ കൈ കാണിച്ച ബസ് നിർത്തിയത്……
സുഹാന പിൻവശത്തെ വാതിലിലൂടെ അകത്തേക്ക് കയറി…
ബസ്സിനുള്ളിൽ അധികം ആളുണ്ടായിരുന്നില്ല..
സ്ത്രീകളുടെ സീറ്റിനടുത്തേക്ക് അവൾ കമ്പിയിൽ പിടിച്ച് നടന്നു…
വലതു വശത്ത് രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ ഇരുപത് വയസ്സിനു മുകളിലുള്ള ഒരു യുവതി ഒറ്റക്കിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു……
സുഹാന അവിടേക്ക് നീങ്ങി…
ആ യുവതിയുടെ കയ്യിലിരിക്കുന്ന മൊബെൽ അവൾ മറച്ചെന്ന പോലെ പിടിച്ചിരിക്കുന്നതു കണ്ട്, ഒരു കേവല ജിജ്ഞാസയോടെ ഒന്നെത്തിനോക്കി സുഹാന , സീറ്റിലേക്കിരുന്നു..
KK stories…….....!
ഡിസ്പ്ലേ യിൽ തെളിഞ്ഞ വലിയ അക്ഷരങ്ങൾ സുഹാന വായിച്ചു.
അടുത്ത് ആളിരുന്നതും വിളറിയ ഒരു ചിരിയോടെ യുവതി , ധൃതിയിൽ സെന്റർ ടച്ച് മാർക്ക് തൊട്ട് ഫയൽ ക്ലോസാക്കുന്നത് സുഹാന ശ്രദ്ധിച്ചു…
അവളും ഒരു പുഞ്ചിരി യുവതിക്കു സമ്മാനിച്ചു…
മറച്ചു വെച്ച് വായിക്കുന്ന സ്റ്റോറികൾ ഏതാണെന്ന് ഒരു നിമിഷം സുഹാന ആലോചിച്ചു…
പിന്നീടവൾ ആ ചിന്ത തിരുത്തുകയും ചെയ്തു.
ഒരു യുവതിയാണ്……….!
പൊതു സ്ഥലമാണ്… ….!
പക്ഷേ മലയാളികളുടെ കപട സദാചാര മൂല്യങ്ങളുടെ
💬 Comments
View all comments