0%

Chapter Title : ഗോൾ 3 [കബനീനാഥ്]

കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു……

ആളുകൾ കൂടിത്തുടങ്ങി …

മോഷണമാണെന്ന് കരുതി അതിനിടയിൽ ആരോ പൊലീസിനെക്കൂടി വിളിച്ചതോടെ സംഗതി കളറായി…

നേരം വെളുത്തു തുടങ്ങി…

“” എന്താടാ പ്രശ്നം……?””

എസ്. ഐ വിഷ്ണുനാഥ് അവർക്കടുത്തേക്ക് വന്ന് ഒച്ചയെടുത്തു……

“” ഇവര് മാമനും മരുമോനുമാ…………’...”

തമി പറഞ്ഞു…

“” അതാണോടാ പ്രശ്നം…… ?”

ചോരയൊലിപ്പിച്ചു നിൽക്കുന്ന മൂസയേയും സല്ലുവിനേയും എസ്.ഐ നോക്കി…

“” ആരാടാ നിങ്ങളെ തല്ലിയത്……….?””

മൂസ തന്റെ മുന്നിൽ , വായുവിലൊരു “”റ””

വരച്ച് എല്ലാവരുമാണെന്ന് പറഞ്ഞു…

അപ്പോഴേക്കും കുറച്ചാളുകൾ പിന്തിരിയാൻ തുടങ്ങി……

“” നീയാണോടാ ഗുണ്ട…? “”

എസ്. ഐ തമിക്കു നേരെ തിരിഞ്ഞു…

“ ഞാനല്ല സാറേ… …. “

“ അവൻ തന്നെയാ സാറേ ഗുണ്ട…””

മൂസ വിളിച്ചു പറഞ്ഞു……

“ ചുമ്മാതാ സാറേ… “

“” അല്ല സാറേ… …. കഴിഞ്ഞ ടൂർണ്ണമെന്റിൽ അവന്റെ ടീമിനെ രണ്ടു ഗോളിന് തോപ്പിച്ചപ്പ തൊട്ട് എന്നോടു കലിപ്പാ സാറേ… …. “

ചന്നം പിന്നം “” സാർ”” വിളി കേട്ടതും രണ്ടു പേരും കൂടി തനിക്കിട്ട് പണിയുകയാണോന്ന് ചിന്തിച്ച് എസ്. ഐ തിരിഞ്ഞു…

ആ നിമിഷം അബ്ദുറഹ്മാൻ സ്ഥലത്തെത്തി…

അയാളെ കണ്ടതും മൂസയുടെ മുഖമൊന്നു തെളിഞ്ഞു……

തന്റെ പൗത്രന്റെ മുഖം കണ്ടതും അബ്ദുറഹ്മാന്റെ മനസ്സൊന്നിടിഞ്ഞു……

അയാൾ എസ്. ഐ വിഷ്ണുനാഥിനരികിലേക്ക് വന്നു…

ഖദറും വെള്ളമുണ്ടും കണ്ടതും എസ്.ഐ ജാഗരൂകനായി……

“” ഈ നിൽക്കുന്ന കോലത്തിൽ തന്നെ എനിക്കെന്റെ കൊച്ചു മകനെ വേണം…… അതിന് സാറിനെന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി……””

ശബ്ദമടക്കി അബ്ദുറഹ്മാൻ പറഞ്ഞു……

“” സംഗതി

💬 Comments

View all comments