Chapter Title : ഗോൾ 3 [കബനീനാഥ്]
മറ്റേക്കേസാ… എനിക്കു വന്ന കോളിൽ, പിടിച്ചു കെട്ടിക്കാനാ പറഞ്ഞത്.. കാലം കൊറേയായി തുടങ്ങിയിട്ടെന്ന്…....”
എസ്. ഐ പറഞ്ഞത് മൂസ കേട്ടു..
“” എനിക്ക് വാക്ക് ഒന്നേയുള്ളൂ… ഞാനതാ , ആ കാറിൽ കാണും… “
പറഞ്ഞിട്ട് അബ്ദുറഹ്മാൻ തിരിഞ്ഞു..
എസ്. ഐ ആലോചനയോടെ ജനക്കൂട്ടത്തെ നോക്കി…
“” സല്ലൂ….....””
എസ്.ഐ യുടെ ശ്രദ്ധ തിരിഞ്ഞതും മൂസ അനന്തിരവനെ വിളിച്ചു……
സല്ലു പതിയെ മുഖമുയർത്തി…
“” ഇനി ഓള് നിന്റെ അമ്മായിയാ ട്ടോ… “
അപകടം മണത്ത മൂസ ദീനതയോടെ പറഞ്ഞു…
“ ആരാടാ ഈ ചെക്കന്റെ മേൽ കൈ വെച്ചത്………? “”
എസ്. ഐ യുടെ സ്വരം കേട്ട് എല്ലാവരും ഒന്ന് നടുങ്ങി…
“ പറഞ്ഞോണം… അല്ലെങ്കിൽ എല്ലാത്തിന്റെയും പേരിൽ ഞാൻ കേസെടുക്കും…… പ്രായപൂർത്തിയാകാത്ത ചെക്കനാ… “
അതു കേട്ടതും സല്ലു മുഖമുയർത്തി എസ്. ഐ യെ നോക്കി…
മൂസ വാ പൊളിച്ചു…
എസ്. ഐ മറ്റാരും കാണാതെ സല്ലുവിനെ നോക്കി കണ്ണിറുക്കി…
ജനങ്ങൾ പതിയെ വലിഞ്ഞു തുടങ്ങി..
തമിയും മറ്റുള്ളവരും മാത്രമായി എസ്. ഐ യുടെ മുൻപിൽ ..
എസ്. ഐ കോൺസ്റ്റബിളിനെ കയ്യാട്ടി വിളിച്ചു……
“” എഴുതിയെടുക്കടോ എല്ലാത്തിന്റെയും പേരും അഡ്രസ്സും… “
എല്ലാവരും നിന്ന് പരുങ്ങി…
“” ആരെങ്കിലും ഓയിൽ ചേഞ്ചിനിറങ്ങിയാൽ അപ്പോഴിറങ്ങിക്കോളും കുറേ സദാചാരക്കാര്… പിന്നെ ഞങ്ങളൊക്കെ എന്നാത്തിനാടോ………?””
“” അതെന്നാ സാറ് ഓയിൽ മാറ്റി തരുമോ………. ? “”
തമി മനസ്സിലാണത് ചോദിച്ചത്…
പത്തു മിനിറ്റു കൊണ്ട് സംഭവം ക്ലിയറായി…
“” ചെക്കനെ ഒന്ന് ചെക്കപ്പ് നടത്തട്ടെ.. എന്നിട്ടു ഞാൻ
💬 Comments
View all comments