0%

Chapter Title : ഗോൾ 4 [കബനീനാഥ്]

അസാന്നിദ്ധ്യം…… ഖത്തറിലേക്ക് പോകുന്ന മൂസ അടുത്ത വേൾഡ് കപ്പിൽ ഖത്തറിനു വേണ്ടി കളിച്ചാലും അത്ഭുതപ്പെടാനില്ല… …. “

മൈക്ക് കിട്ടിയപ്പോൾ തമി ശത്രുതയെല്ലാം മറന്ന് പറഞ്ഞു…

കണ്ണു നിറഞ്ഞ് മൂസ അവനെ കെട്ടിപ്പിടിച്ചു..

പിറ്റേന്ന്, ഒരൊറ്റ ഫൗളിൽ വേൾഡ് കപ്പ് നഷ്ടപ്പെടുത്തിയ സിനദയ്ൻ സിദാനെപ്പോലെ  മൂസ ഫ്ലൈറ്റ് കയറി…

സുൾഫി കയറി വന്നതും ഷെരീഫ് എഴുന്നേറ്റ് സിറ്റൗട്ടിലേക്ക് വന്നു…

“” കേറി വാ അളിയാ………. “

ഇരുവരും കൂടി ഹാളിലേക്ക് വന്നു….

“” മൂസയെ കയറ്റി വിട്ടു അല്ലേ…… ?””

“” ഓനെ പറഞ്ഞുവിട്ടില്ലായിരുന്നെങ്കിൽ ആ ഹറാം പിറന്നോളും മക്കളും വീട്ടിൽക്കയറിക്കൂടിയേനേ……. “

സുൾഫിക്കർ കസേരയിലേക്കിരുന്നു……

ഷെരീഫ് മനസ്സിലാവാതെ അളിയനെ നോക്കി..

സുഹാന ചായയുമായി വന്നു…

അവളുടെ പിന്നാലെ ഫാത്തിമയും …

“” ആ പെണ്ണ് കളിച്ച കളിയാ… മൂസക്കവളെ അറിയില്ലാന്നല്ല…… പിടിച്ചു കെട്ടിക്കാൻ വേണ്ടി , അവൾ തന്നെ ഫോൺ വിളിച്ച് ഒരുത്തനെ ഏർപ്പാടാക്കിയതാന്ന്…””

സുഹാന അവിശ്വസനീയതയോടെ ജ്യേഷ്ഠനെ നോക്കി…

സല്ലു തെറ്റുകാരനല്ലേ….....?

ഓൻ പറഞ്ഞത് സുഹാന ഓർത്തു..

“” അതിലൊരുത്തനാണ് കൂട്ടുകാരെ വിളിച്ച്‌ ഏർപ്പാടാക്കിയത്…… “

സുൾഫി ചായക്കപ്പ് എടുത്തു…

“” അളിയനെങ്ങനെ അറിഞ്ഞു…… ? “”

ഷെരീഫ് ചോദിച്ചു…

“” അന്ന് രാത്രി ഓലെ പിടിക്കാൻ വന്ന ഒരുത്തനുണ്ട്… തമീം…, അവന്റെ ചേട്ടനും ഞാനും ഒരുമിച്ച് പഠിച്ചതാ… അവൻ അനിയനോട് ചോദിച്ചറിഞ്ഞതാ… “

ഷെരീഫും ചായ കുടിച്ചു തുടങ്ങി…

“” ഓളോട് ഞാനൊരാളെ പറഞ്ഞു വിട്ടു ചോദിപ്പിച്ചു…… ആദ്യമൊന്നും സമ്മതിച്ചില്ല…… പിന്നെ സല്ലുവിന്റെ കാര്യം……….",

പറഞ്ഞിട്ട് സുൾഫി ഒന്ന് നിർത്തി…

അയാൾ എഴുന്നേറ്റതും ഷെരീഫും പിന്നാലെ സിറ്റൗട്ടിലേക്ക് ചെന്നു……

“” സല്ലുവിന് പതിനെട്ടായില്ല , പോക്സോയാ എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പോൾ സംഗതി പുറത്തു വന്നു…… “

സുൾഫി പറഞ്ഞു..

“” ഒന്നുകിൽ കെട്ടണം… അല്ലെങ്കിൽ കാശായിരുന്നു ഡിമാന്റ്………. “

“” ഒരു കണക്കിന് അങ്ങനെ തീർന്നതു നന്നായി… …. “

ഷെരീഫ് നെടുവീർപ്പിട്ടു…

“” ഏതായാലും മൂസയെ പിടികിട്ടി.. ഇനി കുറച്ചു കാലം കഴിഞ്ഞേ ഞാൻ അവനെ വിടൂ… ന്റെ കായ് കൊറച്ചൊന്നുമല്ല അവൻ

💬 Comments

View all comments