0%

Chapter Title : ഗോൾ 5 [കബനീനാഥ്]

പറഞ്ഞേ… “

ഒരു നടുക്കത്തിൽ സുഹാന പുളഞ്ഞു…

“” അന്റുമ്മയാ ഞാൻ…....”

പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.

“” ആണെങ്കിൽ ഇങ്ങനെ ചെയ്യൂലാ… …. “

സല്ലുവിന്റെ സ്വരവും പതറിത്തുടങ്ങി..

കാര്യമെന്തോ ഗൗരവമാണെന്ന് സുഹാനയ്ക്ക് മനസ്സിലായി…

“” ഇയ്യ് കാര്യം പറ……….".

അവളുടെ സ്വരം മയപ്പെട്ടു……

വിങ്ങലോടെ സല്ലു കാര്യങ്ങൾ വിശദീകരിച്ചു…

ഹോട്ടൽ ജോലിയാണ്… പതിനഞ്ചോ , പതിനാറോ മണിക്കൂറാണ് ഡ്യൂട്ടി.. ചിലപ്പോഴത് ഇരുപത് വരെയാകും…

ഒരാഴ്ചയായി പാത്രം കഴുകൽ തന്നെയാണ് ജോലി…

സുഹാന ശ്വാസം വിലങ്ങിയതു പോലെ ഇരുന്നു…

“ ബാപ്പയെവിടെ… ?””

തളർച്ചയോടെ അവൾ ചോദിച്ചു……

“ ബാപ്പ ഇവിടെങ്ങുമല്ല……””

“” അവിടില്ലേ… ….?””

സുഹാന അമ്പരപ്പോടെ ചോദിച്ചു…

“” ഇല്ലാന്ന്… …. “

അതു കേട്ടതും സുഹാന കോൾ കട്ടു ചെയ്തു……

രോഷത്തോടെ അവൾ ഷെരീഫിനെ വിളിച്ചു…

“” ഇങ്ങള് ചെക്കനെ കൊല്ലാൻ കൊണ്ടോയതാ… ….?””

ഷെരീഫ് കോൾ എടുത്ത പാടെ അവൾ ചോദിച്ചു……

ഷെരീഫിനൊന്നും മനസ്സിലായില്ല…

സുഹാന പൊട്ടിത്തെറിച്ചു തുടങ്ങി…

അവൾ പറഞ്ഞത് മുഴുവൻ ഷെരീഫ് നിശബ്ദം കേട്ടു…….

“” കഴിഞ്ഞോ… ….?””

സുഹാന മിണ്ടിയില്ല..

“” ഓന് കായുടെ വെലയറിയാഞ്ഞിട്ടാ നാട്ടിലമ്മാതിരി കാള കളിക്കണത്…… ഓൻ പന്തു കളിക്കണ പൈസ ഞാനിവിടെ നിന്ന് അങ്ങനെ തന്നെ ഒണ്ടാക്കിയതാ… “

സുഹാന നിശബ്ദയായി…

“” കൊറച്ച് പഠിക്കട്ടേന്ന്… “

“” എന്നാലും കണ്ടോലു കഴിച്ച പാത്രമൊക്കെ… …. “

സുഹാന അർദ്ധോക്തിയിൽ നിർത്തി…

“” കുറച്ച് കഴുകട്ടെ… അതാ ഞാൻ ന്റെ കടേൽ നിർത്താതിരുന്നത്… “

“” നമ്മുടെ മോനല്ലേ ഇക്കാ………. “

“” മക്കള് കഷ്ടപ്പെടാതിരിക്കാനാ നമ്മള് നയിക്കണത്… ടിക്കറ്റിന്റെ കാശ് ആവട്ടെ.. ഞാൻ പറഞ്ഞു വിട്ടോളാം… “

ഷെരീഫ് കോൾ കട്ടു ചെയ്തു…

സുഹാന സല്ലുവിനെ തിരിച്ചു കോൾ ചെയ്തു തുടങ്ങി…….

( തുടരും….....)

ഗോൾ കാത്തിരിക്കുന്ന പ്രിയ വായനക്കാരോട്…….:

നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു..

കോമഡിയിൽ തുടങ്ങി , പിന്നെ സീരിയസ്സായി , ചെറിയ സസ്പെൻസുമിട്ട് , പതിയെ കമ്പിയിലേക്ക് കടക്കാൻ ഞാൻ പ്ലാൻ ചെയ്ത

💬 Comments

View all comments