Chapter Title : ഗോൾ 5 [കബനീനാഥ്]
ചിറകിനടിയിൽ ഉണ്ടായിരുന്നപ്പോൾ അവൻ പ്രശ്നക്കാരനല്ലായിരുന്നു…
ചിന്തകൾക്കൊടുവിൽ അവൾ മയങ്ങിപ്പോയി… ….
മയക്കം കഴിഞ്ഞ് കുറേ നേരം സുഹാന മിഴികൾ തുറന്നു കിടന്നു… ….
പതിയെ കൈകൾ നിരക്കി അവൾ ഫോണെടുത്തു നോക്കി……
1:20…….....
അത്ഭുതം കൊണ്ട് അവളുടെ മയക്കം വിട്ടകന്നു… ….
ഇന്നലെ ഉണർന്നതും ഇതേ സമയത്താണല്ലോ എന്നവൾ ഓർത്തു……
വാട്സാപ്പിൽ കുറേയധികം മെസ്സേജുകളുണ്ടായിരുന്നു..
സല്ലുവിന്റെ മാത്രം ഇല്ല…….!
സുഹാനയുടെ മനസ്സൊന്നിടിഞ്ഞു…
അവൾ അവന്റെ പ്രൊഫൈലിൽ വെറുതെ ടച്ച് ചെയ്തു…….
ഓൺലൈൻ….....!!
അവളൊന്നുണർന്നു പിടഞ്ഞു……
സല്ലു…
തന്റെ മകൻ ഓൺലൈനിലുണ്ട്…
ഒന്നു മിന്നി ഓൺലൈൻ ബാർ അണഞ്ഞു…
വല്ലാത്തൊരു പരവേശത്തിൽ അവൾ ധൃതിയിൽ ടൈപ്പ് ചെയ്തു…
“ ടാ… …. സല്ലു…”
ഓൺലൈൻ ബാർ തെളിഞ്ഞതും രണ്ട് ടിക് വീണു…
അടുത്ത നിമിഷം ഗ്രീൻ ടിക് വീണതും സുഹാന ശ്വാസമടക്കി ഫോണിലേക്ക് നോക്കിയിരുന്നു……
കുറച്ചു നേരത്തേക്ക് റിപ്ലെ ഒന്നും വന്നില്ല……
തന്റെ നമ്പർ അവന് മന:പാഠമാണ്..
പിന്നെ മറുപടി വൈകുന്നത്…… ?
പിണക്കം തന്നെയാണോ കാരണം..?
സുഹാന മടിയിലേക്ക് ഫോണിട്ട് ചാഞ്ഞതും
വൈബ്രേറ്റർ ഇരമ്പി ……….
ഡിസ്പ്ലേ യിൽ തെളിഞ്ഞ മെസ്സേജവൾ വായിച്ചു……
“” മയ്യത്തായിട്ടില്ല…......””
ഒരു നടുക്കത്തിൽ സുഹാന വിറകൊണ്ടു…
മയ്യത്തായിട്ടില്ല………. !!!
അതിനർത്ഥം…….....?
ഉടലാകെ പെരുത്ത് അവൾ വോയ്സ് കോൾ മാർക്ക് തൊട്ടു…
ബെല്ലടിച്ചു തീർന്നതല്ലാതെ സല്ലു ഫോണെടുത്തില്ല…
“” എന്താടാ….....?””
അവൾ ടൈപ്പ് ചെയ്തു വിട്ടു…
സല്ലു റീഡ് ചെയ്തെങ്കിലും മറുപടി വന്നില്ല…
“” കാര്യം പറയെടാ… …. “
അവൾ സെൻസിംഗ് മാർക് പ്രസ് ചെയ്യാനൊരുങ്ങി…
അടുത്ത നിമിഷം ഫോൺ ഒന്ന് അണഞ്ഞു മിന്നി…
സല്ലുവിന്റെ കോൾ… ….
അവൾ പെട്ടെന്നത് കോൾ ആക്കി…
“” ഇയ്യ് എന്താ പറഞ്ഞേ…......?””
“” ഇങ്ങള് കണ്ടില്ലേ……….?””
സല്ലുവും ദേഷ്യത്തിലായിരുന്നു…
“” അതെന്താന്നാ ഞാൻ ചോയ്ച്ചേ… “
“” ഇങ്ങളും കൂടെ അറിഞ്ഞോണ്ടല്ലേ , ന്നെ ഈ നരകത്തിലാക്കിയത്…… “
“” അന്റെ വാപ്പയാണ് അന്നെ കൊണ്ടോയത്…… “
“” ഇങ്ങള് പറഞ്ഞിട്ട്… “
“ ഞാൻ പറഞ്ഞിട്ടൊന്നുമില്ല…....”
“ ആയ്ക്കോട്ടെ… ഇങ്ങളോടാരാ ന്നെ വിളിക്കാൻ
💬 Comments
View all comments