0%

Chapter Title : ഗോൾ 6 [കബനീനാഥ്]

ഒരുത്തനുണ്ടല്ലോ…… , അവൻ കാണിച്ച ചെറ്റത്തരത്തിന് ന്റെ മോനെ പഴി പറയുന്നത് കേട്ടു നിൽക്കാൻ നിക്കാവാഞ്ഞിട്ടാ…….””

അവളും വിങ്ങിത്തുടങ്ങിയിരുന്നു…

“” നിയ ന്റെ മോളാ………. സല്ലുവിന്റെ പെങ്ങളാ… ഓള് അടുത്തിരുന്നാൽ ന്റെ ചെക്കന് എന്ത് തോന്നലുണ്ടാകൂന്നാ ഇക്കാടെ പുതുപ്പണക്കാരി മണവാട്ടി കരുതിയേ.....?””

ഒരു നടുക്കം സുൾഫിയിലുണ്ടായത് സുഹാന കണ്ടു……

അമ്മാവനോട് അത്ര ധൈര്യത്തോടെ നേർക്കുനേർ നിന്ന് സംസാരിക്കുന്ന ഉമ്മയെ അമ്പരപ്പോടെയും അവിശ്വസനീയതയോടെയും സല്ലു നോക്കി നിന്നു..

“” ഇക്കാക്കാനോട് നിക്ക് ഒന്നൂല്ലാ…””

സുഹാനയുടെ ശബ്ദമിടറി…

“ ഇക്ക റൈഹാനത്തിനോട് ഒന്നും ചോദിക്കാൻ നിക്കണ്ട… പിന്നെ വാശിക്ക് വല്ലതും കൂട്ടിച്ചേർത്തു പറയും… ….””

സുൾഫിക്കർ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ മട്ടിൽ അനങ്ങാതെ നിന്നു…..

“” വെന്തുരുകിയാ ഞാനും ഇവനും ആ വണ്ടീലിരുന്നേ………. “

സുഹാന സല്ലുവിനെ തന്റെയരികിലേക്ക് വലിച്ചു നിർത്തി……

“” ഇക്കയായിട്ടും ഷെരീഫിക്കയായിട്ടും, ഉമ്മയായിട്ടും കഴിഞ്ഞ രണ്ടു മൂന്നു മാസമായിട്ടു സമാധാനമെന്തെന്ന് ഞാനറിഞ്ഞിട്ടില്ല……ന്റെ ഉപ്പാനേം ഉമ്മാനേം നോക്കാൻ ന്റെ കുട്ടിയെ ഞാൻ പറഞ്ഞു വിട്ടതാ ആകെ ചെയ്ത തെറ്റ്…....”

സുഹാന പൊട്ടിയടർന്ന് ജ്വലിച്ചു തുടങ്ങിയിരുന്നു…

“”ന്റെ സ്വന്തം ആങ്ങള ചെയ്ത തെറ്റിന് ഞാൻ ആരോടു പറയാൻ…….?....””

“” മോളേ….......””

മതി എന്ന അർത്ഥത്തിൽ അബ്ദുറഹ്മാൻ വിളിച്ചു…

“”ങ്ങക്കും എല്ലാം അറിഞ്ഞുകൂടെ ഉപ്പാ…….........”

സുഹാന അബ്ദുറഹ്മാനു നേരെ തിരിഞ്ഞു…

അയാൾ ദൃഷ്ടികൾ മാറ്റിക്കളഞ്ഞു…

“” സല്ലുവും എന്നോട് മിണ്ടിയിട്ട് മാസങ്ങളായി… “”

സുഹാന തുടർന്നു…

സൽമാനെ സുൾഫി നോക്കിയതും അവൻ മുഖം കുനിച്ചു………

“ ഇനിയും ന്റെ കുട്ടി ന്നോട് മിണ്ടാതിരുന്നാൽ….....””

കരച്ചിലിന്റെ വക്കോളമെത്തിയ സുഹാന ഒന്ന് ശ്വാസം ഏങ്ങിവലിച്ചു……

“” ഞാനുള്ളപ്പോൾ ന്റെ കുട്ടിയെ ആരും ഒന്നും പറയണ്ട… ന്റെ മുന്നിൽ വെച്ചും വേണ്ട………. “

സല്ലുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…

“” കുടുംബത്തിൽ പെടാത്ത ഒരാള് വണ്ടീലുണ്ടായിപ്പോയി… അല്ലേൽ അപ്പോ ഞാൻ മറുപടി കൊടുത്തേനേ…….....””

“” മതി….....”

സുൾഫി അവൾക്കടുത്തേക്കു വന്നു……

“” ഓള് പറഞ്ഞത് ഇയ്യ് കാര്യാക്കണ്ട… …. “

സുൾഫി, അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“” അതേ ഇക്കാക്കാ………. അവസാനം എല്ലാർക്കും ഇതേ പറയാനുണ്ടാകൂ……

💬 Comments

View all comments