0%

Chapter Title : ഗോൾ 7 [കബനീനാഥ്]

ഇന്ന് കുഴപ്പമില്ല ഉപ്പുപ്പാ… “

സല്ലു വിളിച്ചു പറഞ്ഞു…

“ തുടക്കമല്ലേ……. എന്നും പ്രതീക്ഷിക്കണ്ട… …. “

അബ്ദുറഹ്മാൻ പറഞ്ഞിട്ട് ചർച്ചയിലേക്ക് തിരിഞ്ഞു…

“” അനക്ക് ചോറെടുത്താലോ……… ?””

പത്തു മിനിറ്റു കഴിഞ്ഞതും സുഹാന ചോദിച്ചു..

“” ങ്ങക്കെന്നാ പിരാന്താ… ? ഞാനിപ്പ ചായ കുടിച്ചല്ലേയുള്ളൂ…… “

സല്ലു പറഞ്ഞിട്ട് കവറുമെടുത്ത് മുകളിലേക്ക് കയറി..

കിച്ചണിലെ ജോലികൾ തീർന്നതും സുഹാനയും മുകളിലേക്ക് കയറി..

സല്ലു , ഫോണിലെന്തോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നതാണ് , അവൾ മുറിയിലേക്ക് കയറുമ്പോൾ കണ്ടത്…

“” അന്റെ എഴുത്തും കുത്തും കഴിഞ്ഞില്ലേ… ?””

അവൻ പെട്ടെന്ന് മുഖമുയർത്തി നോക്കി…

സുഹാന കട്ടിലിലേക്ക് വന്നിരുന്നതും സല്ലു ഫോൺ മാറ്റി വെച്ചു…

കവറും ബുക്കും കട്ടിലിൽ ഉണ്ടായിരുന്നു…

“” അതല്ലുമ്മാ… കുറച്ച് ഗിഫ്റ്റ് ഐറ്റംസ് നോക്കുവായിരുന്നു…””

അവൻ ചുമരിലേക്ക് ചാരിയിരുന്നു…

“കടയിലുണ്ടല്ലോ…… “

അവൾ , ബുക്ക് വെറുതെ കയ്യിലെടുത്തു……

“” അങ്ങനത്തെ അല്ലുമ്മാ… സ്പെഷ്യൽ…””

സല്ലു തല ചൊറിഞ്ഞു..

“” എന്തോന്ന് സ്പെഷ്യല്……… ?””

അവൾ അവനെ നോക്കി……

“” അതിങ്ങക്കു പറഞ്ഞാൽ മനസ്സിലാവില്ല…… “”

അവൻ കിടക്കയിൽ നിന്ന് നിലത്തേക്കിറങ്ങാൻ ശ്രമിച്ചതും അവൾ തടഞ്ഞു……

“” നിക്ക് മനസ്സിലാകാത്ത സ്പെഷ്യൽ ന്താന്ന് പറഞ്ഞിട്ടു പോയാൽ മതി…… “

“” അത് കുട്ടികൾക്കുള്ളതാ… “

“ അതിനെന്താ പേരില്ലേ…….?””

“” ഉണ്ട്……. വാലന്റൈൻ ഗിഫ്റ്റ് …. “

സൽമാൻ ദേഷ്യം വന്നു പറഞ്ഞു…

“ അതിനെന്തിനാ ഇയ്യ് ചൂടാകണേ… ?””

“” പിന്നെ ഇങ്ങള് കുത്തിക്കുത്തി ചോദിക്കുമ്പം……. “

സുഹാന ഒരു നിമിഷം മിണ്ടിയില്ല……

💬 Comments

View all comments