Chapter Title : ഗോൾ 7 [കബനീനാഥ്]
ഉമ്മയ്ക്ക് വിഷമമായി എന്നവന് മനസ്സിലായി…
“”പ്ലസ് ടു ക്കാര് പിള്ളേരൊക്കെയില്ലേയുമ്മാ… കുറച്ച് ഇറക്കി നോക്കാം…”
“” നമുക്കത് വേണോടാ… …. ?”
സുഹാന സംശയത്തോടെ ചോദിച്ചു…
“” നമ്മുടെ ഷോപ്പിലില്ലെങ്കിൽ, കൊടുക്കാൻ തീരുമാനിച്ചവർ അടുത്ത ഷോപ്പ് തേടും…… വെറുതെ അവരെ ടൗൺ വരെ നടത്തിക്കണോ… ?””
സല്ലു ചോദിച്ചു…
മകൻ ഒറ്റ ദിവസം കൊണ്ട് കച്ചവടക്കാരനായതായി സുഹാനയ്ക്ക് തോന്നി……
“” ആ പേരും പറഞ്ഞ് അനക്ക് പെങ്കുട്യോളെ കാണാനല്ലേ……….?””
സുഹാന ചിരിയോടെ ചോദിച്ചു…
സല്ലു അത്ഭുതം ഭാവിച്ച് ഉമ്മയെ നോക്കി……
“”ങ്ങളാള് കൊള്ളാലോ… മനസ്സിലാക്കി കളഞ്ഞു……. “
സല്ലു , അവളുടെ ചുമലിൽ ചെറുതായി ഒരടി കൊടുത്തു..
പക്ഷേ, അവന്റെ സ്വരത്തിൽ നേരിയ സങ്കടം ഉണ്ടായിരുന്നു…
“” അങ്ങനെ വല്ലതുമാണേ, കുരിപ്പേ…… അന്റെ മോറ് നീരു വെക്കും ട്ടോ… “
അവൾ പറഞ്ഞത് കാര്യമായിട്ടു തന്നെയായിരുന്നു…
“” പിന്നേ… …. ഇങ്ങളെന്താ ന്നെക്കുറിച്ച് കരുതിയേ… ….?””
സല്ലു അവളുടെ അടുത്തേക്കാഞ്ഞ് ചോദിച്ചു…
അല്പം നീരസം അവന്റെ വാക്കുകളിലുണ്ടായിരുന്നു…
“ അതെന്തെങ്കിലുമാകട്ടെ… ഞാനനക്ക് ഒരു വാണിംഗ് തന്നതാ………. “
“” ഇത് മുന്നോട്ടു പോകൂലാ… …. “
സല്ലു , കിടക്കയിൽ നിരങ്ങി നിലത്തിറങ്ങി…
അവളും എഴുന്നേറ്റു…
എല്ലാവരും കൂടിയിരുന്നാണ് അത്താഴം കഴിച്ചത്……
അപ്പോഴാണ് അബ്ദുറഹ്മാൻ ഫാത്തിമയോട് സുഹാനയാണ് ഷോപ്പ് ഉദ്ഘാടനം ചെയ്ത കാര്യം പറയുന്നത്……
ഫാത്തിമ അവിശ്വസനീയതയോടെ ഇരുവരെയും മാറി മാറി നോക്കി……
“”അന്നോട് കമ്മിറ്റിയിലൊക്കെ സഹകരിക്കാൻ പറഞ്ഞു സഖാഫി …. “”
അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു…
സല്ലു സുഹാനയെ നോക്കിയതും അവൾ ചുണ്ടുകൾ വക്രിച്ചു കാണിച്ചു……
അന്ന്
💬 Comments
View all comments