0%

Chapter Title : ഗോൾ 7 [കബനീനാഥ്]

സുഹാന കിച്ചണിൽ ജോലികൾ തീർക്കുമ്പോൾ സല്ലു കൂടെ നിന്നില്ല..

അതവൾ ശ്രദ്ധിച്ചു…

ജോലികൾ തീർത്ത്, ലൈറ്റുകൾ ഓഫ് ചെയ്ത് അവൾ ചെന്നപ്പോഴും അവൻ ഫോണിൽ ടൈപ്പ് ചെയ്യുകയായിരുന്നു……

“” കഴിഞ്ഞില്ലേ, അന്റെ സേർച്ചിംഗ്……. “

അവൾ , തട്ടം കഴുത്തിലിട്ട്  മുടി വാരിക്കെട്ടി…

“” ഇല്ല…””

പറഞ്ഞിട്ട് സല്ലു ഫോൺ മാറ്റി വെച്ചു…….

“”ന്നാലും ഇയ്യ് വല്ലാത്ത ചെയ്ത്താ ചെയ്തത്…….?””

അവൾ കിടക്കയിലേക്കിരുന്നു…

“” എന്ത്…….....?”

സല്ലു മുഖമുയർത്തി… ….

“” ഉദ്ഘാടനം… …. “

“” അത് കഴിഞ്ഞില്ലേ… ….?””

സല്ലു , ചാരി വെച്ചിരുന്ന തലയിണയിലേക്ക് പതിയെ ചാഞ്ഞു…

അവന്റെ മറുപടിയിൽ അവളുടെ മനസ്സൊന്നിടിഞ്ഞു……

സുഹാനയ്ക്ക് പിന്നീട് ഒന്നും സംസാരിക്കാൻ തോന്നിയില്ല……

“” ഒരാളെ ഉദ്ഘാടനത്തിന് വിളിക്കാൻ നല്ല ചിലവു വരും……ങ്ങളാകുമ്പോൾ , കാശും ലാഭം…… ഉമ്മയോട് സ്നേഹമുള്ള മോനെന്ന പേരുമായി… സഖാഫിക്കു വരെ ബോധിച്ചു…””

അവൻ കിടക്കയിൽ കിടന്ന പുതപ്പ് വലിച്ചെടുത്തു…….

“” നിക്കും തോന്നിയായിരുന്നു… “

അവൾ എഴുന്നേറ്റു…

“” ഉറക്കം വരുന്നു………. “

അവൾ പിന്തിരിഞ്ഞു…

“” നിക്കും……. “

സല്ലു പുതപ്പ് ശരീരത്തേക്കിടുന്നത് അവൾ കണ്ടു…

നേരിയ വിഷമത്തോടെയാണ് അവൾ , അവന്റെ മുറി വിട്ടിറങ്ങിയത്……

വിഷമം എന്തിനെന്ന് അവൾക്ക് അറിയുമായിരുന്നില്ല…

പക്ഷേ, രാവിലെ മുതൽ എന്തോ ഒന്ന് തന്റെയുള്ളിൽ വീർപ്പുമുട്ടിയിരിക്കുന്നത് അവൾക്ക് അറിയാമായിരുന്നു…

ഒരു നിമിഷം അവൾ കോറിഡോറിൽ നിന്നു…

പിന്നീട് മുറിയിലേക്ക് കയറി, വാതിൽ ചാരിയിടുമ്പോൾ , എതിരെ വാതിൽക്കൽ സല്ലുവിന്റെ മുഖം കണ്ടു…

അവൻ തന്നെ നോക്കി നിൽക്കുന്നു..

“" ഇയ്യ് ഉറക്കം വരുന്നൂന്ന്

💬 Comments

View all comments