0%

Chapter Title : ഗോൾ 7 [കബനീനാഥ്]

അവനെ വാരിയെടുത്തു…

ചുമലിലേക്ക് ,അവനെ ചേർത്തതും അവന്റെ ഭാരത്താൽ അവളുടെ ശരീരം പിന്നോട്ടൊന്നാഞ്ഞു…

“” കരയല്ലേടാ മ്മാന്റെ മുത്തേ……...........””

ഗദ്ഗദം അവളുടെ വാക്കുകളെ ചിതറിച്ചു കളഞ്ഞു…

“ ഓള് വിവരമില്ലാതെ ഓരോന്ന് വിളിച്ചു കൂവിയേന്………. “

“” അല്ലുമ്മാ… …..””

അവളുടെ ചുമലിൽക്കിടന്ന് അവൻ അണച്ചു…….

“”ന്നെ ആർക്കും കണ്ടൂടാ… വല്ലുമ്മായ്ക്ക് വേണ്ട, താത്തായ്ക്ക് വേണ്ട, ഉപ്പാക്കു വേണ്ട…… ങ്ങക്കും വേണ്ട…....”

“” സല്ലൂ….....””

അവളുടെ വിളി ഉച്ചത്തിലായിരുന്നു..

അവന്റെ മുഖം തിരിച്ച്, അവൾ അഭിമുഖമായി നിർത്തി… ….

“” ഇയ്യെന്താ പറഞ്ഞേ…....?””

കിലുകിലെ വിറച്ചു കൊണ്ടായിരുന്നു അവളുടെ ചോദ്യം……

“ ങ്ങക്കും ന്നെ കണ്ടൂടാന്ന്…….....””

ഉടലോടെ പൊട്ടിത്തെറിച്ച അവസ്ഥയിൽ അവളിരുന്നു…

“ സാരല്ലാന്ന് പോലും ഇങ്ങളെന്നോട്… …. “

സല്ലു , വീണ്ടും അവളുടെ ചുമലിലേക്ക് മുഖമണച്ചു…

ശരിയാണ്… …

താനവനെ ഭർത്സിച്ചതല്ലാതെ ഒരാശ്വാസവാക്കു പോലും പറഞ്ഞിട്ടില്ല……

പക്ഷേ, തന്നെ അവൻ മനസ്സിലാക്കുന്നില്ലല്ലോ…….

“” ചത്തു കളഞ്ഞേനേം ഞാൻ… “

എങ്ങലടികൾക്കിടയിലൂടെ അവന്റെ അടുത്ത വാക്കുകൾ കേട്ടതും അവൾ നടുങ്ങിപ്പുളഞ്ഞു…

തന്റെ അനുമാനം വളരെ ശരിയായിരുന്നു…

വെള്ള പുതച്ച്, സല്ലുവിന്റെ മയ്യത്ത് ഹാളിൽ കിടക്കുന്നത് ഉൾക്കണ്ണിൽ കണ്ടതും അവൾ തളർന്നുപോയി… ….

“”ല്ലാരും കൂടി ന്നെ…......””

അവൻ പറഞ്ഞത് സുഹാന കേട്ടില്ല…

അവളുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു…….

ആരും തെറ്റുകാരല്ല……….

പക്ഷേ… ….?

കിതപ്പും ഏങ്ങലടികളുമായി നിമിഷങ്ങൾ കടന്നുപോയി…

സല്ലുവിനെ പതിയെ അവൾ ചുമലിൽ നിന്ന് അടർത്തിയെടുത്തു……

തനിക്കു നേരെ അവന്റെ  മുഖം വന്നതും അവൾ ശബ്ദിച്ചു തുടങ്ങി…

“” അനക്കു വേണ്ടി , ബാപ്പാന്റേം, സുൾഫിക്കാന്റേം,

💬 Comments

View all comments