0%

Chapter Title : ഗോൾ 7 [കബനീനാഥ്]

കൊടുത്തു…

“ പോയിക്കിടന്നോ………. “”

അവൻ മുറിക്കകത്തേക്ക് കയറുന്നതു കണ്ടു കൊണ്ട് സുഹാന തിരിഞ്ഞു….

അന്ന് സുഹാന മനസ്സറിയാതെ തന്നെ ഉറങ്ങി…

“” പിണക്കമൊക്കെ കഴിഞ്ഞോ…....?””

രാവിലെ ചായയുമായി വന്ന സുഹാനയുടെ പ്രസന്നമായ മുഖം കണ്ട് .അബ്ദുറഹ്മാൻ ചോദിച്ചു…

സുഹാന മറുപടി ഒരു ചിരിയിലൊതുക്കി…

“” സുൾഫി എന്നോടൊരു കാര്യം പറഞ്ഞിരുന്നു…”

തുടർന്ന് അബ്ദുറഹ്മാൻ കാര്യങ്ങൾ വിശദീകരിച്ചു…

“” ഇക്ക…….?””

കേട്ട ശേഷം സുഹാന സംശയിച്ചു..

“” അതൊക്കെ സുൾഫി ശരിയാക്കിക്കൊള്ളും… “”

അവൾക്കും അത് സന്തോഷകരമായ കാര്യമായിരുന്നു…

കാര്യം സല്ലുവിനെ അറിയിക്കുവാനായി സുഹാന മുകളിലേക്ക് കയറി…

അവൾ മുറിയിലേക്കു കയറുമ്പോൾ സല്ലു ഫോണിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു…

“” ആരോടാ ചാറ്റിംഗ്……..?””

അവൾ കിടക്കയിലേക്കിരുന്നു…

“”ഫ്രണ്ട്സാ മ്മാ……….””

അവൻ ഫോൺ ക്ലോസ്സ് ചെയ്ത് കിടക്കയിലേക്കിട്ടു……

“ അന്റെ കുട്ടിക്കളിയൊക്കെ നിർത്തിക്കോ… മാമ അനക്ക് ഒരു കടയിട്ടു തരാൻ പോണ്….....

സുഹാന പറഞ്ഞതും അവന്റെ മുഖത്ത് അമ്പരപ്പുണ്ടായി……

“” മാമനെ അനക്കറിയാലോ… ?””

സല്ലു പതിയെ തല കുലുക്കി..

“” എന്നാൽ എഴുന്നേറ്റു വാ…””

സുഹാന എഴുന്നേറ്റു…

രണ്ടു ദിവസം അതിനെക്കുറിച്ചുള്ള ചർച്ച വീട്ടിൽ തകൃതിയായി നടന്നു…

മൂന്നാം ദിവസം പതിനൊന്നു മണിയായപ്പോൾ സല്ലുവിനെ അബ്ദുറഹ്മാൻ വിളിച്ചു…

സുഹാനയേയും കൂട്ടിയായിരുന്നു അവൻ ബാങ്കിലേക്ക് പോയത്……

പ്രൈവറ്റ് ബാങ്കായിരുന്നു..

സല്ലുവിന്റെ പേരിൽ തന്നെയാണ് അബ്ദുറഹ്മാൻ ലോൺ സംഘടിപ്പിച്ചത്…

സുൾഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്……

ഹയർ സെക്കന്ററി സ്കൂളിനടുത്തുള്ള രണ്ടു മുറിക്കട അബ്ദുറഹ്മാൻ ഏർപ്പാടാക്കി……

അതിനടുത്ത് ഒരു കോഫീ ഷോപ്പും ടൈലറിംഗ് ഷോപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ…

മുറി, തിരിക്കുവാനും ഫാബ്രിക്കേഷൻ വർക്കിനും

💬 Comments

View all comments