Chapter Title : ഗോൾ 8 [കബനീനാഥ്]
ഉമ്മയുടെ പുറം വിറയ്ക്കുന്നത് അവൻ കണ്ടു…
അവൻ കയ്യെടുത്ത് അവളുടെ പുറത്ത് മൃദുവായി തലോടിക്കൊണ്ടിരുന്നു…
“”ങ്ങള് മുഖം വീർപ്പിച്ചിരുന്നാൽ നിക്കും സീനാ………. “
അവൻ വിചാരിക്കുന്നത് അവനോടുള്ള പിണക്കമാണെന്നാണ്……
സത്യം… അത് മറ്റൊന്നാണല്ലോ…
സ്കൂൾ വിട്ടതും തിരക്കു തുടങ്ങി……
സല്ലുവും സുഹാനയും അറിയാതെ തന്നെ തിരക്കിലേക്കായി…
ആറു മണിയായപ്പോൾ അബ്ദുറഹ്മാൻ വിളിച്ചു…….
അവിടെ നിന്ന് പോന്നിട്ടില്ലെന്നും ഇന്ന് പ്രതീക്ഷിക്കണ്ട എന്നുമായിരുന്നു പറഞ്ഞത്..
സല്ലു നേരത്തെ കടയടച്ചു……
ഇരുവരും വീട്ടിൽക്കയറി ചെന്നതും രാത്രിയായിത്തുടങ്ങിയിരുന്നു…
സുഹാനയ്ക്ക് ഒന്നിനും ഒരുൻമേഷവും തോന്നിയില്ല ..
“”ങ്ങള് പോയിക്കുളിക്കുമ്മാ… ഒന്നുസാറാവട്ടെ… …. “
സല്ലു അവളെ ഉന്തിത്തള്ളി പറഞ്ഞു വിട്ടു……
ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നായിരുന്നു കുളിക്കുമ്പോഴും അവളുടെ ചിന്ത……
ശരീരം തണുത്തതും പതിയെ മനസ്സും ഉൻമേഷം കൈവരിച്ചു……
ഒടുവിൽ വരുന്നിടത്തു വെച്ചു കാണാം എന്നൊരു തീരുമാനത്തിൽ അവൾ എത്തിച്ചേർന്നു …
അവൾ കുളി കഴിഞ്ഞു വരുമ്പോൾ സല്ലു ഫോണിലായിരുന്നു…
“”ന്നെ പറഞ്ഞു വിട്ടിട്ട് ഇയ്യ് കുളിക്കണില്ലേ… ?””
സുഹാന നനവു ശരിക്കുമാറാത്ത മുടിയിൽ തട്ടം ചുറ്റിക്കൊണ്ട് ചോദിച്ചു……
നീളമുള്ള പാവാടയും ടോപ്പുമാണ് അവൾ ധരിച്ചിരുന്നത്……
“”ങ്ങള് എല്ലാം റെഡിയാക്കുമ്പോഴേക്കും ഞാൻ കുളി കഴിഞ്ഞിരിക്കും…… “
സല്ലു ഫോണിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു……
അവൾ പിന്നീടൊന്നും പറയാതെ പടികളിറങ്ങി കിച്ചണിലേക്ക് പോയി……
കുക്കറിൽ അരിയിട്ടു …
ഒരു ഉപ്പേരിയും തക്കാളിക്കറിയും റെഡിയാക്കി……
അവൾ തിരികെ മുകളിലേക്ക് കയറിച്ചെല്ലുമ്പോഴും സല്ലു ഫോണിൽ തന്നെ ആയിരുന്നു……
“”ഇയ്യ് കുളിച്ചില്ലേടാ……….?””
അവൾ ഒച്ചയെടുത്തു കൊണ്ട് അകത്തേക്ക് കയറിച്ചെന്നു…
“” ദാ, കഴിഞ്ഞുമ്മാ… …. “
അവൻ
💬 Comments
View all comments