Chapter Title : ഗോൾ 9 [കബനീനാഥ്]
കൊണ്ട് അവൻ ഹൃദയം പൊട്ടി നിലവിളിച്ചു…
“”ന്നെ പരീക്ഷിക്കല്ലേ… റഹ്മാനേ………. “
ചങ്കു തകർന്ന് ചാർജർ തിരയുന്നതിനിടയിൽ അവൻ വിലപിച്ചു……
ചാർജർ ടേബിളിനടുത്തു തന്നെ ഉണ്ടായിരുന്നു…
തിരക്കിലും വെപ്രാളത്തിലും അത് സല്ലുവിന്റെ കണ്ണിൽ പെടാത്തതായിരുന്നു..
ഫോൺ ചാർജിലിട്ട് സ്വിച്ചിട്ട ശേഷം, മുറിയിൽ കിടന്ന ഷാളുമായി അവൻ വീണ്ടും സ്റ്റെപ്പുകൾ ഓടിയിറങ്ങി..
സുഹാനയുടെ അഴിഞ്ഞുപോയ മുടിയിഴകൾ അവൻ ഒരു വിധത്തിൽ വാരിച്ചുറ്റി…
ഷാളെടുത്ത് അവളുടെ തലയിൽ വട്ടം ചുറ്റിക്കെട്ടിയ ശേഷം അവൻ വസ്ത്രങ്ങൾ നേരെയാക്കിയിട്ടു…
ഹാളിലെ ഷോകേയ്സിലിരുന്ന കാറിന്റെ ചാവി അവൻ ഗ്ലാസ് തുറന്ന് എടുത്ത ശേഷം,
വാതിൽ തുറന്ന് മുറ്റത്തേക്കോടിയിറങ്ങി…
എടുത്തു വെച്ചതു പോലെ അവൻ കാറെടുത്ത് സിറ്റൗട്ടിനു മുൻപിലേക്ക് തിരിച്ചിട്ടു…
പോർച്ചിലെ പില്ലറിൽ കാർ തട്ടി നിന്നതും വണ്ടി സ്റ്റാർട്ടിംഗിലിട്ട് അവൻ വീണ്ടും അകത്തേക്ക് ഓടിക്കയറി..
ആദ്യം പോയി ചാർജറടക്കം വലിച്ചൂരി ഫോണെടുത്തു പാന്റിന്റെ കീശയിലിട്ടു…
ബോധമറ്റു കിടന്ന സുഹാനയെ നിലത്തു നിന്ന് ഒന്നുയർത്താൻ അവനല്പം ബുദ്ധിമുട്ടി……
സുഹാനയെ വലിച്ചു തോളിലേക്കു ചേർത്തതും ഉമ്മയൊന്ന് ഞരങ്ങിയതു പോലെ അവനു തോന്നി…
കുളിരു കോരിയതു പോലെ സല്ലു ഒന്നു വിറച്ചു.
പിഞ്ചു പൈതലിനെ മാറോടടുക്കി പിടിച്ചതു പോലെ ചേർത്തുപിടിച്ച് സല്ലു അവളെയും കൊണ്ട് , സിറ്റൗട്ടിലേക്കു വന്നു..
ഫ്രണ്ട് ഡോർ തുറന്ന് , കോ-ഡ്രൈവർ സീറ്റിലേക്ക് അവൻ അവളെ , തല ഭാഗം സ്റ്റിയറിംഗ് വീലിന്റെ ഭാഗത്തേക്കു വരുന്ന രീതിയിൽ കിടത്തി ഡോറടച്ചു..
വീടുപൂട്ടി, ചാവി കാറിലേക്കിട്ടതും വണ്ടി ഗേയ്റ്റു കടന്ന് പറന്നതും പ്രകാശത്തിന്റെ വേഗതയിലായിരുന്നു…
സല്ലുവിന്റെ മടിയിലായിരുന്നു സുഹാനയുടെ ശിരസ്സ്…
വണ്ടിയുടെ ഇളക്കത്തിനനുസരിച്ച്, ഉമ്മയുടെ ശരീരം
💬 Comments
View all comments