0%

Chapter Title : ഗോൾ 9 [കബനീനാഥ്]

താഴെ വീഴാതിരിക്കാൻ അവൻ ഇടം കൈ കൊണ്ട് അവളെ , ഇടയ്ക്കിടെ ചുറ്റിപ്പിടിച്ചു…

ഡ്രൈവിംഗിനിടയിൽ തന്നെ ഫോണെടുത്ത് അവൻ ലോക്കുതുറന്ന് അബ്ദുറഹ്മാന് കോൾ ചെയ്ത് സ്പീക്കർ മോഡിലിട്ടു…

“” എന്താ മോളെ………. ?”

നാലഞ്ചു തവണ റിംഗ് ചെയ്ത ശേഷം ഫോണെടുത്ത അബ്ദുറഹ്മാൻ ചോദിച്ചു..

“” ഞാ…ന്നാ ഉപ്പുപ്പ………. “

സല്ലു നിലവിളി പോലെ പറഞ്ഞു..

“ എന്താടാ… ….?””

അവന്റെ സ്വരത്തിലെ മാറ്റമറിഞ്ഞ് ആന്തലോടെ അബ്ദുറഹ്മാൻ ചോദിച്ചു.

“” ഉമ്മ… …. വീണുപ്പാപ്പാ..………. പടീന്ന്… “

“” എന്നിട്ട് ഓളെവിടെ… …. ? “

അബ്ദുറഹ്മാന്റെ ശബ്ദം കാറിനുള്ളിൽ മുഴങ്ങി…

“” ബോധമില്ലുപ്പുപ്പാ…””

“”റബ്ബേ........”

“”തല പൊട്ടീന്……...........””

വലം കൈ കൊണ്ട് മിഴികൾ തുടച്ചു സല്ലു പറഞ്ഞു…

“” കാറെടുക്കടാ…….....””

അപ്പുറത്തു നിന്ന് വന്നത് അലർച്ചയായിരുന്നു…

ഒരു നടുക്കത്തിൽ സല്ലു ഉലഞ്ഞു…

അതേ, നിമിഷം തന്നെ എതിരെ വന്ന ഒരു വാഹനത്തിന്റെ പ്രകാശം കണ്ണിലേക്കടിച്ചതും സല്ലു ഒരു നിമിഷം മിഴികൾ ചിമ്മിപ്പോയി…

ബ്രേക്ക് അലറി വീഴുന്ന ശബ്ദം കേട്ടു…

ഇടത്തേക്ക് കാർ വെട്ടിച്ചിറക്കിയ സല്ലു , കണ്ണുകൾ തുറന്നതും മുൻപിൽ കണ്ട ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവർ പുറത്തേക്ക് തലയിട്ട് തെറി വിളിക്കുന്നതു കണ്ടു…

സീറ്റിനു പുറത്തേക്ക് നിരങ്ങിയിറങ്ങിയ സുഹാനയെ പിടിച്ചിരുത്തിയ ശേഷം, റോഡിനു പുറത്ത് ചാടിയ കാർ അവൻ ഇരപ്പിച്ചെടുത്തു…

പിന്നിൽ നിന്നും തുടരെത്തുടരെ ഹോൺ മുഴങ്ങുന്നുണ്ടായിരുന്നു..

കാറിന്റെ അടിഭാഗം റോഡിന്റെ വിളുമ്പിലുരഞ്ഞ ശബ്ദം കേട്ടു…

റോഡിലേക്ക് കയറി കാർ മുരണ്ടു……….

“ എന്താടാ…….....?””

വീണ്ടും അബ്ദുറഹ്‌മാന്റെ അലർച്ച കേട്ടു…

സല്ലു മിണ്ടിയില്ല…

അവനെ വിയർത്തു

💬 Comments

View all comments