0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 389

പിന്നെയൊരു കൈയില് സാധങ്ങളും വച്ച് മറുകൈ അച്ഛന്റെ കൈയോട് ചേർത്ത് ഞാൻ നടന്നു ബാല്യകാലം സ്വർഗ്ഗകരമാക്കിയ ഞങ്ങടെ തറവാട്ടിലേക്ക്.........!!

"""""""""""""""അമ്പോ ഒരു മാറ്റവും ഇല്ലല്ലേ അച്ഛാ......??""""''""""""""""

എന്റെ ചോദ്യത്തിന് ഉത്തരം തരുന്നത് പോയിട്ട് ഞാൻ ചോദിച്ചത് അച്ഛൻ കേട്ടൊന്ന് കൂടി അറിയില്ല. പഴേ ഓർമ്മകൾ ഒക്കെയും അയവിറക്കുവാകും......!!

ഞാൻ ഗേയിറ്റും തുറന്ന് ഉള്ളിലേക്ക് കേറി. അപ്പോഴും അച്ഛൻ പുറത്ത് തന്നെ നിപ്പാണ്. ദൈവമേ ഇനി മനസ്സ് എങ്ങാനും മാറി തിരിച്ച് പോവേണ്ടി വരോ.....??

""""""""""""അച്ഛാ.......??"""""""""""""

""""""""""""മോള് ചെല്ല് അച്ഛൻ വന്നോളാം....!!""""""""

ഹാവൂ., സമാധാനമായി. അച്ഛനെ നോക്കി ചിരിച്ചിട്ട് ഞാൻ നേരെ അങ്ങ് വിട്ടു. മുൻവാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. കുറച്ച് മുന്നേ അച്ഛൻ നോക്കി നിന്നത് പോലെ ഞാനും നോക്കി നിന്നുപ്പോയി. അതിനുള്ളിലൂടെ ഓടി കളിക്കുന്ന ഞാനും കുട്ടനും. ഒരുമിച്ചിരുന്ന് പലഹാരങ്ങൾ കഴിച്ച് പാമ്പും കോണിയും കളിക്കുന്ന ചേച്ചിമാരും ഞങ്ങളും. ചുറ്റുപാടും നോക്കി എന്തോ കള്ളത്തരം മുഖത്തൊളുപ്പിച്ച് പാല് കട്ട് കൂടിക്കാൻ വരുന്ന പൂച്ചയുടെ മുഖഭാവത്തിൽ കുട്ടൻ. അവനെന്റെ അടുത്ത് വന്ന് കറങ്ങി തിരിഞ്ഞു നിക്കുന്നു. ഒന്നൂടെ ചുറ്റും നോക്കുന്നു. പിന്നെയെന്റെ കവിളിൽ അമർത്തി ചുംബിച്ചു. സ്വപ്നത്തിൽ ആണെങ്കിൽ പോലും ഞാനും ഞെട്ടി. എന്നലവിടെ കുറുമ്പ് ചിരിയുമായി എല്ലാം കാട്ടിക്കൂട്ടിട്ട് ഓടുന്ന അവനും അവന് പിന്നെ ടാ കള്ളാ ന്നും വിളിച്ചോടുന്ന ഞാനുമാത്രം. ഞെട്ടല് മാറി പകരം മുഖത്ത് നാണം തെളിഞ്ഞു.

""""""'""'"""ആരാ മനസ്സിലായില്ല.......!!""""""""""""""

പിന്നിൽ നിന്നും കേട്ട ആ ശബ്ദം. എന്റെ കണ്ണ് നിറച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എന്റെ അമ്മയുടെ ശബ്ദം

💬 Comments

View all comments