0%

Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 618

എനിക്ക്, ഞാനവളോട് സംസാരിക്കുന്നു അതും സ്നേഹത്തോടെ.......!! ഇനി നാളെയാ സ്നേഹം മാറി പിന്നും വെറുപ്പ് ആവണ്ടിരുന്നാൽ മതി....... അപ്പൊ എനിക്കും good night. ചളി കുറച്ച് ഓവർ ആയോന്നൊരു സംശയം. അഹ് ഇനിയിപ്പോ നാളെ രാവിലെ മുതല് ശ്രദ്ധിക്കാം........!!

❤️❤️

അടുത്ത് തന്നുള്ള ദുർഗ്ഗാ ഭഗവതി ക്ഷേത്രം. ഇന്നവിടെ എന്നെത്തേക്കാളും തിരക്കുണ്ട്. ഇന്ന് ഞങ്ങളുടെ കല്യാണമാ., എന്റേം കുട്ടന്റേം. മണ്ഡപത്തിനുള്ളിൽ അക്ഷമനായി കാത്തിരിക്കുന്ന എന്റെ കുട്ടനെ ഞാൻ കണ്ടു. അവന്റെ മുഖത്ത് ടെൻഷൻ ആണോ.....??

"""""""""""""""സമയായി പെണ്ണിനെ കൊണ്ട് വര്യ......."""""""""""""""

തീരുമേനിയുടെ ശബ്ദം കേട്ടു. പിന്നീട് കാണുന്നത് അമ്മയും ചേച്ചിമാരും എന്നെ കൊണ്ട് വരുന്നതാണ്. പച്ച സാരിയുടുത്ത് പേരിന് വേണ്ടി അത്യാവശ്യം ആഭരണങ്ങൾ ഇട്ട് നെറ്റിയിൽ പൊട്ടും ഭസ്മ കുറിയും ചാർത്തി മെടഞ്ഞു കെട്ടിയ മുടിയിൽ മുല്ല പൂ ചൂടി, അതി സുന്ദരിയായിരുന്നു ഞാനപ്പോ.

എല്ലാവരെയും തൊഴുത് മണ്ഡപത്തിലിരുന്നു. അടുത്തിരുന്ന കുട്ടൻ എന്നെ തന്നെ നോക്കുകയാണ് ആദ്യമായി കാണുന്നത് പോലെ. അവനെ നോക്കാനുള്ള ധൈര്യം അപ്പൊ എനിക്കില്ലായിരുന്നു.

"""""""""""""അതേ ഇത്രക്ക് നാണമൊന്നും വേണ്ടാട്ടോ.......?? കുറച്ച് മാറ്റി വച്ചേക്ക് രാത്രി വെളുക്കുവോളം ആവശ്യമുള്ളതാ......!!""""""""""""

എന്റെ അടുത്തേക്കായി നീങ്ങി ഇരുന്ന് കാതിൽ അവൻ മൊഴിയുമ്പോ ആദ്യം മനസ്സിലായിരുന്നില്ല എനിക്ക്. പിന്നീട് അതൊന്നൂടെ ഓർത്തപ്പോ ഞാനവനെ തലയുയർത്തി നോക്കി അപ്പോഴും നാണം വിട്ട് മാറിയിരുന്നില്ല എനിക്ക്

""""""""""""""ച്ചി പോടാ പട്ടി......""""""""""""

ഒളിപ്പിച്ച് വക്കാൻ പോലും പറ്റാതെ ഞാൻ അവനെ നോക്കി ചിരിച്ചു.

""""""""""""""കെട്ടിമേളം കെട്ടിമേളം......."""""""""""""""

ആ സമയവും അടുത്തു. എത്രയോ കാലമായി ഞാൻ കണ്ട സ്വപ്നം., ഞാൻ കുട്ടന്റെ ഭാര്യയാകാൻ പോകുന്നു.

💬 Comments

View all comments